Pages

Wednesday, July 31, 2013

പുണെയില്‍ അണക്കെട്ടുകള്‍ നിറഞ്ഞു

വർഷ കാലം ബാക്കി നിൽക്കേ 
പുണെയില്‍ അണക്കെട്ടുകള്‍ നിറഞ്ഞു
 വര്‍ഷകാലം കഴിയാന്‍ രണ്ടുമാസം ബാക്കിനില്‍ക്കെ പുണെയിലെ അണക്കെട്ടുകള്‍ നിറഞ്ഞു തുടങ്ങി. പ്രധാന ജലസംഭരണികളായ ഖടക്‌വാസല, പാന്‍ശെട്ട്, വര്‍സഗാവ്, തെംഗേര്‍ എന്നീ അണക്കെട്ടുകളില്‍ 93 ശതമാനത്തിലേറെ വെള്ളം നിറഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമെന്ന് പറയാവുന്ന വരള്‍ച്ചയ്ക്ക് ശേഷം കാലം തെറ്റാതെ പെയ്തു തുടങ്ങിയ മഴ തുടരുന്ന സാഹചര്യത്തില്‍ ഇനി ജലക്ഷാമം അടുത്തൊന്നുമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ 9 ദിവസത്തിനുള്ളില്‍ 4 ടി.എം.സി.യില്‍ കൂടുതല്‍ ജലം ഖടക്‌വാസല, പാന്‍ശെട്ട് ഡാമുകളില്‍ നിന്ന് പുറത്തുവിട്ടിട്ടുണ്ടെന്നാണ് ജലസേചന വകുപ്പ് അറിയിച്ചത്. ഖടക്‌വാസല, പാന്‍ശെട്ട് എന്നിവയ്ക്ക് പുറമേ പാവന, മുല്‍ശി, കസര്‍സായി, ചാക്‌സമ എന്നീ അണക്കെട്ടുകളും കഴിഞ്ഞ ഒരാഴ്ചയോളമായി തുറന്നിരിക്കുകയാണ്. ഭോറിലെ ഭത്കാര്‍ ഡാം ഇപ്പോഴെ നിറഞ്ഞു കഴിഞ്ഞു. ചൊവ്വാഴ്ച ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഡാം സന്ദര്‍ശിച്ചിരുന്നു. 
                      പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: