Pages

Saturday, July 20, 2013

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി


റാന്നി: കിണറ്റില്‍ അകപ്പെട്ട മയിലിനെ വനപാലകര്‍ രക്ഷപ്പെടുത്തി. മണിയാര്‍ കട്ടച്ചിറ കുടപ്പന കോയിക്കല്‍പ്ലാക്കല്‍ സോഫിയുടെ വീട്ടുമുറ്റത്തെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് മയില്‍ വീണത്.വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് വീട്ടുകാര്‍ കിണറ്റില്‍ മയിലിനെ കണ്ടത്. ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് വനംവകുപ്പിന്റെ റാന്നി ദ്രുതകര്‍മസേന സ്ഥലത്തെത്തി ഇതിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

ഏറെ പാടുപെട്ടാണ് വനപാലകര്‍ മയിലിനെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ചിറ്റാര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അഭിലാഷിന്റെ അടുത്ത് കൊണ്ടുപോയി ചികിത്സയും നല്‍കി ഇതിനെ വനത്തില്‍ കൊണ്ടുവിടുമെന്ന് വനപാലകര്‍ പറഞ്ഞു. റേഞ്ച് ഓഫീസര്‍ കെ.കെ. മുരളീധരന്‍, ടി.എസ്. വിജയകുമാര്‍, കെ.കെ. മനോജ്, അശോകന്‍, പ്രവീണ്‍ എന്നിവരാണ് മയിലിനെ രക്ഷപ്പെടുത്തിയത്.

                                                           പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 


No comments: