ജോസ് തെറ്റയിലിനെതിരായ ലൈംഗികാപവാദ കേസു
കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് തെറ്റയിന്റെ ഭാര്യ. ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയില്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി ഭാര്യ ഡെയ്സി മാധ്യമങ്ങള്ക്കു മുന്നിലെത്തിയത്. തെറ്റയിലിനെതിരായ പരാതി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. ജോസ് തെറ്റു ചെയ്തിട്ടില്ല. അദ്ദേഹത്തെ തെറ്റുകാരനാക്കാന്‍ ശ്രമം നടക്കുകയാണ്. താനും കുടുംബവും അദ്ദേഹത്തിന് പൂര്ണ്ണ പിന്തുണ നല്കുന്നുണ്ട്. സ്വഭാവിക നീതി തെറ്റയിലിന് നിഷേധിക്കുകയാണെന്നും ഭാര്യ ഡെയ്സി പറഞ്ഞു.യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും സ്പീക്കര്ക്കും പരാതി നല്കും. യുവതി സൈബര്‍ കുറ്റമാണ് ചെയ്തത്. പോലീസ് അവരെ സംരക്ഷിക്കുകയാണ്. ഐ.ടി ആക്ട് പ്രകാരം അവര്ക്കെതിരെ പരാതി നല്കുമെന്നും ഡെയ്സി മാധ്യമങ്ങളോട് പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment