Pages

Wednesday, July 3, 2013

ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍പ്പെട്ട 18,000 പേരെ വ്യോമസേന രക്ഷിച്ചു.

                  ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍പ്പെട്ട
                  18,000 പേരെ വ്യോമസേന രക്ഷിച്ചു.
                          3000 പേരെ കണ്ടെത്തിയില്ല 

ത്തരാഖണ്ഡില്‍ പ്രളയത്തില്‍ അകപ്പെട്ട 18,000 പേരെ വ്യോമസേന രക്ഷപ്പെടുത്തി. ദുരിത ബാധിത പ്രദേശങ്ങളില്‍ മൂന്നു ലക്ഷം കിലോഗ്രാം ദുരിതാശ്വാസ സമാഗ്രികള്‍ എത്തിക്കാനും വ്യോമ സേനയ്‌ക്ക്‌ കഴിഞ്ഞതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യോമസേനനടത്തിയഏറ്റവുംവലിയരക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണിത്‌. `ഓപ്പറേഷന്‍ രാഹത്‌' എന്ന പേരിട്ടിരുന്ന രക്ഷാപ്രവര്‍ത്തനം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ ദൗത്യങ്ങളിലൊന്നായാണ്‌ വിലയിരുത്തപ്പെടുന്നത്‌.അതേസമയം ദുരന്തത്തില്‍പ്പെട്ട മൂവായിരത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരെക്കുറിച്ച്‌ വ്യക്തമായ കണക്ക്‌ അറിയിക്കാന്‍ ഉത്തരഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണ നിര്‍ദേശം നല്‍കി. 30 ദിവസത്തിനകം ഇവരെ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ഇവരുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

                                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: