ആദം നബി
ഡോ. ഹുസൈന് രണ്ടത്താണി
കളിമണ്ണുകൊണ്ട് മനുഷ്യരൂപം സൃഷ്ടിച്ച് അതില്‍ ദൈവത്തിന്റെ ആത്മാവിനെ ആവാഹിപ്പിച്ചു. അങ്ങനെ മനുഷ്യന്‍ ഉദ്ഭവിച്ചു. മനസ്സാക്ഷി മനുഷ്യനില്‍ നിന്നാണ് തുടങ്ങുന്നത്; പരിണമിച്ചു വന്നതല്ല. ആദം ആദ്യം ഉച്ചരിച്ച പദം സര്‍വസ്തുതിയും ദൈവത്തിനാണ് (അല്‍ ഹംദുലില്ലാഹ്) എന്നാണത്രേ. സ്വര്‍ഗത്തില്‍ ജനിച്ച ആദമിന് ഇണയായി അല്ലാഹു ഹവ്വാ ബീവിയെ സൃഷ്ടിച്ചു. ഇരുവരോടും സ്വര്‍ഗത്തിലെ കായ്കനികള്‍ ഇഷ്ടം പോലെ ഭുജിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍ ഒരു വൃക്ഷത്തിന്റെ കനി മാത്രം ഭക്ഷിക്കുന്നത് വിലക്കി. പക്ഷേ, ചെകുത്താന്റെ പ്രേരണയില്‍ കുടുങ്ങി ഇരുവരും വിലക്കപ്പെട്ട കനി ഭുജിച്ചുപോയി. ഫലമോ, ദൈവം അവരെ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലാക്കി. 2/35-36. ആദം നബി ശ്രീലങ്കയിലും ഹവ്വ അറേബ്യയിലെ ജിദ്ദയിലും വന്നുവെന്ന് പറയപ്പെടുന്നു.
ആദം ഹവ്വാ സൃഷ്ടിപ്പിനെക്കുറിച്ച് ഏതാണ്ടിതേ കഥയാണ് ബൈബിളിലുമുള്ളത്. ആദമിനെയും ഹവ്വയെയും ദൈവം തന്റെ പ്രതിബിംബത്തില്‍നിന്നാണ് സൃഷ്ടിച്ചതെന്നും, അതല്ല; ആദം മാത്രമാണ് ദൈവത്തിന്റെ പ്രതിബിംബമെന്നും ഹവ്വയെ ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് സൃഷ്ടിച്ചതെന്നുമുള്ള അഭിപ്രായങ്ങള്‍ ബൈബിള്‍ പങ്കുവെക്കുന്നു. വിലക്കപ്പെട്ട കനി തിന്നാന്‍ ആദമിനെ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്നും ബൈബിള്‍ (ജെനസിസ്). ശാസ്ത്രജ്ഞരില്‍ മിക്കപേരും ആദം ഹവ്വ സിദ്ധാന്തത്തെ തള്ളുമ്പോള്‍ ചിലര്‍ ഇവയെ സാങ്കല്പികമെന്ന് വിലയിരുത്തുന്നു. ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും അത് വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ കാണുന്നു. മനുഷ്യവംശം മുഴുവന്‍ ഒരേ മാതാപിതാക്കളില്‍ നിന്ന് ജനിച്ചതാണെന്നത് ഡി.എന്‍.എ. തിയറിയുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കാനാവില്ലത്രേ. കാലിഫോര്‍ണിയയിലെ അലന്‍ വില്‍സണ്‍ 'മൈറ്റോകോണ്‍ട്രിയല്‍ ഹവ്വ'യെ അവതരിപ്പിച്ചുകൊണ്ട് ഒരേ മാതാവില്‍ നിന്നാണ് മനുഷ്യവംശം ഉണ്ടായതെന്ന് സ്ഥാപിക്കുന്നു. ആദം എന്ന പ്രവാചകന്‍ ബുദ്ധിയും വിവേകവുമുള്ള ആദ്യത്തെ മനുഷ്യനാണെന്നും അതിന് മുമ്പ് മനുഷ്യ രൂപത്തിലുള്ള ജീവികള്‍ ഉണ്ടാവാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മുസ്‌ലിം ഗണനപ്രകാരം ആദം നബിയുടെ കാലം ബി. സി. ആറായിരാമാണ്ടാണ്. എന്നാല്‍ ബി.സി. മുപ്പതിനായിരമാണ് മനുഷ്യന്റെ പഴക്കമായി ശാസ്ത്രം പറയുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar