പശ്ചിമ ബംഗാളിൽ
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ സംഘർഷം തുടരുന്നു. ഇന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേർ മൂർഷിദാബാദിലുണ്ടായ സംഘർഷത്തിലും ഒരാൾ മാൽഡയിൽ സി.ആർ.പി.എഫ് നടത്തിയവെടിവയ്പിലുമാണ് മരിച്ചത്. ബിർഭൂം, മാൽഡ, നദിയ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മൂർഷിദാബാദിലെ ബെൽദംഗയിൽ വോട്ട് ചെയ്ത ശേഷം പോളിംഗ് ബൂത്തിൽ നിന്നിറങ്ങിയ ഒരു സ്ത്രീയും ബോംബേറിൽ കൊല്ലപ്പെട്ടു. റാണിനഗർ ജില്ലയിലുണ്ടായ ബോംബേറിലാണ് മറ്റു രണ്ടു പേർ മരിച്ചത്. ഫരിദ്പൂരിൽ സി.പി.എം സ്ഥാനാർത്ഥിയുടെ ഭർത്താവിന് അക്രമികളുടെ വെടിയേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജുഗീന്ദ പ്രദേശത്ത് സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിൽ നാലു പേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ ഉണ്ടായ ബോംബേറിനിടെയാണ് പരിക്ക്, ബിർഭൂം ജില്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്കും വെടിയേറ്റിട്ടുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment