Pages

Tuesday, July 16, 2013

5 YEAR OLD BOY IN CRITICAL CONDITION AFTER BEING TORTURED BY PARENTS

  അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനമേറ്റ      കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയ്ക്ക് അഞ്ച് തവണ അപസ്മാര ബാധയുണ്ടായി. വലതുകാല്‍ മുട്ടിനുതാഴെ ഒടിഞ്ഞുതൂങ്ങിയ നിലയി അതിഗുരുതരമായ പരിക്കുകളോടെയുമാണ് കുട്ടിയെ ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുമളി പോലീസ് കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

കുമളി ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെഫീക്(5) ആണ് ഗുരുതരമായി പരിക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്. ഷെഫീക്കിന്റെ അച്ഛന്‍ ഷെരീഫ്(27), രണ്ടാനമ്മ അനീഷ(25) എന്നിവരാണ് അറ
സ്റ്റിലായത്.  സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓട്ടോറിക്ഷയില്‍ ഐസ്‌ക്രീംവില്പന നടത്തുന്ന ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് കുട്ടികളില്‍ ഇളയവനാണ് ഷെഫീക്. മൂത്തയാള്‍ ഷെഫിന്‍(7). ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെരീഫ് ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹംചെയ്തു. ഷെരീഫിനും അനീഷയ്ക്കും ഒരു കുട്ടി പിറന്നതോടെയാണ് ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളോടുള്ള ഉപദ്രവം കൂടിയത്. ഷെഫീക്കിന്റെ സഹോദരന്‍ മൂവാറ്റുപുഴയിലെ യത്തീംഖാനയിലാണ്. ഷെഫീക്കിനെ വീടുവിട്ട് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല.മൂന്നുമാസം മുമ്പ് ചെങ്കരയില്‍നിന്ന് കുമളി ഒന്നാംമൈലിലെ വാടകവീട്ടിലേക്ക് താമസം മാറിയ ഷെരീഫും കുടുംബവും കുട്ടിയെ മര്‍ദിക്കുന്നത് തുടര്‍ന്നു. ഒരാഴ്ച മുമ്പ് തലയ്ക്ക് പരിക്കേറ്റ കുട്ടിയുമായി ഇവര്‍ അടുത്തുള്ള ആസ്പത്രിയില്‍ ചികിത്സതേടിയിരുന്നു. കുട്ടി കുളിമുറിയില്‍ തെന്നിവീണതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ അരയ്ക്കുതാഴേക്ക് പലയിടത്തും കുത്തിമുറിവേല്പിച്ചതായി കണ്ടു. തലയിലെ പരിക്കില്‍ സംശയം തോന്നിയതിനാല്‍ ജില്ലാ ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്ററെ വിവരം അറിയിക്കുകയായിരുന്നു.

                                                    പ്രൊഫ്‌ .ജോണ്‍  കുരാക്കാർ 


No comments: