കൊട്ടാരക്കര പഞ്ചായത്ത്
ബയോഗ്യാസ് പ്ലാന്റ് തുരുമ്പെടുക്കുന്നു
കൊട്ടാരക്കര:ഗ്രാമപ്പഞ്ചായത്ത് വക കൊട്ടാരക്കര മത്സ്യമാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു.മാര്‍ക്കറ്റിലെ മാലിന്യം മുഴുവന്‍ പ്ലാന്റില്‍ നിക്ഷേപിച്ച് അതില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. മാര്‍ക്കറ്റിലെ 100ല്‍പ്പരം കടകളുടെ ആവശ്യത്തിന് വൈദ്യുതി ബള്‍ബുകള്‍ പ്രകാശിപ്പിച്ചിരുന്നത് ഈ പ്ലാന്റിന്റെ പ്രവര്‍ത്തനംമൂലമായിരുന്നു. ചന്തഭാഗത്തെ പൊതു ബള്‍ബുകളും വെളിച്ചം പകരാന്‍ പ്ലാന്റ് സഹായിച്ചിരുന്നു. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരെ കിട്ടാനില്ലെന്ന് പറയുന്നു. ഇവിടെ പ്ലാന്റില്‍ ഉണ്ടായിരുന്ന ജോലിക്കാരന്‍ പത്തനാപുരം ബയോഗ്യാസ് പ്ലാന്റിലാണ് ജോലിചെയ്യുന്നത്. ശമ്പളം കുറവായതിനാല്‍ പണി ഉപേക്ഷിച്ച് പോയതാണെന്ന് പറയുന്നു. ഇപ്പോള്‍ കൊട്ടാരക്കര മാര്‍ക്കറ്റില്‍ വൈദ്യുതി ഉപയോഗിച്ചാണ് ബള്‍ബുകള്‍ കത്തിക്കുന്നത്. പഞ്ചായത്തിന് വന്‍നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment