Pages

Saturday, July 27, 2013

ലിബിയയില്‍ 12,000 പേര്‍ ജയില്‍ചാടി

ലിബിയയില്‍
12,000 പേര്‍ ജയില്‍ചാടി
ലിബിയയിലെ ബെന്‍ഗാസി നഗരത്തിലെ അല്‍ - കുഫിയ ജയിലില്‍ നിന്നും 12,000 തടവുകാര്‍ രക്ഷപ്പെട്ടു. അജ്ഞാതരായ ആയുധധാരികള്‍ ജയില്‍ അക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്. 
എന്നാല്‍ ജയിലിലുണ്ടായ കലാപത്തിനിടെയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ജയിലിലിലെ ഒരു കെട്ടിടത്തിന് തടവുകാര്‍തീവെക്കുകയും ചെയ്തു.
മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമര്‍ ഗദ്ദാഫിയുടെ അനുയായികളും കുറ്റവാളികളും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടും. രക്ഷപ്പെട്ടവരില്‍ വിദേശികളുള്ളതിനാല്‍ വെടിവെക്കാതെ ഇവരെ കീഴടക്കാനാണ്‌സുരക്ഷാ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെതുടര്‍ന്ന് ലിബിയയുടെ അതിര്‍ത്തികള്‍ അടച്ചിടാനും രാജ്യവ്യാപകമായി തിരച്ചില്‍ നടത്താനും ലിബിയന്‍ പ്രധാനമന്ത്രി അലി സിദാന്‍ ഉത്തരവിട്ടിട്ടുണ്ട്. 

                                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: