Pages

Monday, June 17, 2013

SOLAR CHEATING CASE BIJU RADHAKRISHNAN HELD

മഴയിലും  കത്തുന്ന  സോളാർ 

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി
ബിജു രാധാകൃഷ്ണന്‍ പിടിയില്‍
Biju Radhakrishnan, the prime accused in the solar panel cheating case and who is absconding after Sarita S Nair's arrest in connection with the solar panel case, was held by the Kollam crime branch police in Coimbatore on Monday afternoon. The Tamil Nadu police assisted the Kerala police in nabbing Biju. He will be produced in the Kollam court.

Tracking his mobile calls, police came to know that he was in Coimbatore and sought the help of the TN crime branch to nab him.The special team which was formed to probe the solar cheating case recently included crime branch SP Unniraj and Kollam commissioner Debesh Kumar Bahura in the team. Based on their directive, the team reached TN. DySPs Sudharsan, Jaison Abraham, Prasanan Nair, Harikrishnan, Ajith, Reji Jacob are the others in the probe team.Biju had escaped to Coimbatore from Thrissur after he learnt that his estranged wife was arrested by the police.Biju had told TV channels over the phone a few days back that their solar/wind mill power venture and family life had collapsed due to the relationship between his wife and former forest minister K B Ganesh Kumar. Biju had allegedly cheated several people of crores, promising to provide solar power solutions and make them wind mill owners in Tamil Nadu. 
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍  2013 June 17നു  പോലീസ് പിടിയിലായി.കോയമ്പത്തൂരില്‍ നിന്നാണ് തമിഴ്‌നാട് പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തത്. ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ കൊല്ലം കോടതിയില്‍ ഹാജരാക്കും. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നുപോയ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചിന്റെ സഹായം തേടി. 

കഴിഞ്ഞദിവസം സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ, കൊല്ലം കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിലെത്തിയത്. ഡിവൈ.എസ്.പിമാരായ സുദര്‍ശനന്‍, ജെയ്‌സണ്‍ എബ്രഹാം, പ്രസന്നന്‍ നായര്‍, ഹരികൃഷ്ണന്‍, അജിത്, റെജി ജേക്കബ് എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍ .ഇവരാണ് തന്റെ ലാപ്‌ടോപ്പ് വില്‍ക്കുന്നതിനിടെ നാടകീയമായി ബിജു രാധാകൃഷ്ണനെ അറസ്റ്റുചെയ്തത്. 

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: