Pages

Tuesday, June 25, 2013

PAMOLEIN CASE- HIGH COURT DISMISSES PETITIONS OF VS,KANNAMTHANAM

പാമോലിന്‍ കേസ്
വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിധി ശരിവെച്ചു
The Kerala High Court today,25th June,2013, dismissed petitions by Opposition leader V S Achuthanandan and BJP leader Alphons Kannanthanam challenging a vigilance court order refusing further investigation against Chief Minister,Oommen Chandy in the Palmolein import case of 1991Dismissing the petitions, Justice S S Sateeshchandran, in an over 60-page ruling directed Special judge Vigilance,Thrissur, to take further steps to expedite proceedings of the case.Earlier, the Vigilance court had accepted the report that no materials were available against Chandy, the then Financeminister, during whose tenure the Palmolein import deal was inked.The court said the charge that Chandy had any role in the corruption alleged by other accused has been finally concludednot once, but twice. The investigating agency found no material to hold Chandy culpable for any offence involved in
the case.

The petitioners had not till date come forward to file any complaint imputing corruption against Chandy though theinvestigation report filed against the other accused proceeded way back in 2004.The Court also found that there was some force in the argument that objections are raised by the petitioners only todrag on proceedings and thus to gain some political advantage, keeping alive the allegations against the Chief Minister.The 1992 Palmolein import case was first registered in 1999 when E K Nayanar led Left Democratic Front (LDF)
government was in power. K Karunakaran was the first accused in the case relating to import of 15,000 tonnes of Palmoleinfrom Malaysia which allegedly caused a loss of Rs 2.32 crore to the state exchequer. 
പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ ചോദ്യംചെയ്താണ് വി.എസും, അല്‍ഫോണ്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ശരിവെച്ച് ഇരുവരുടെയും ഹര്‍ജികള്‍ തള്ളുകയായിരുന്നു. ആ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. 2011 ആഗസ്തിലാണ് പാമോലിന്‍ അഴിമതി കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 173 പ്രകാരം തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പിന്റെ ചുമതലയില്‍ നിന്ന് സ്വയം ഒഴിഞ്ഞിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: