Pages

Tuesday, June 11, 2013

NOW BOOK RAILWAY TICKETS BY PHONE

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം എസ്.എം.എസ്സിലൂടെ
NOW BOOK RAILWAY TICKETS BY PHONE
IRCTC all set to launch SMS-based ticketing from July

SMS-based ticketingCome July,2013, and you can book your train ticket by sending an SMS.Keeping an eye on the growing mobile phone market in India, IRCTC will launch SMS-based ticketing from July 1 and a dedicated number will be announced soon for this.Describing the step as environment-friendly as no print-out is required, a senior IRCTC official said "mobile- based booking provides the users ease and convenience of booking tickets from anywhere and anytime. There will be no requirement of a printout because the ticketing message will be considered as valid during the journey."

As per the requirement, one has to register the mobile number with IRCTC as well as one's bank. The Bank provides MMID (Mobile Money Identifier) and OTP (one time password) for authorisation of payment.The official said SMS booking is very simple as a passenger has to type the train number, destination, journey date, class and passenger details like name, age and gender on the SMS box."The sender will receive transaction ID and then make payment through sending another SMS by typing PAY followed by the transaction ID, MMID as received from the bank and password, said the official adding "with this the passenger's ticket is booked."The service is available to all mobile subscribers and Rs.3 is being charged per SMS and payment gateway charges are Rs.5 for ticket amount upto Rs.5000 and Rs.10 for more than Rs.5000.

  ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഓണ്‍ലൈന്‍ അക്കൗണ്ടോ ഇന്റര്‍നെറ്റ് കണക്ഷനോ ആവശ്യമില്ല. കേവലം ഒരു എസ് എം എസ് സന്ദേശം അയച്ചാല്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഐആര്‍സിടിസി ജൂലായ് ഒന്നിന് പുതിയ സൗകര്യം നിലവില്‍ വരും. ആറ് ബര്‍ത്ത്/സീറ്റ് വരെ ഒറ്റത്തവണ ഈ സൗകര്യത്തിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. എസ് എം എസ് ബുക്കിങിനുപയോഗിക്കാനുള്ള ഒരു നിശ്ചിത നമ്പര്‍ ഉടന്‍ നല്‍കുമെന്ന് ഐ.ആര്‍സിടിസി വക്താവ് അറിയിച്ചു. 

ടിക്കറ്റ് ബുക്കിങിന് വേളയില്‍ ഒരു എസ് എം എസിന് മൂന്നുരൂപ ചാര്‍ജ് ഈടാക്കും. 5000 രൂപായ്ക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അഞ്ച് രൂപയും, അതിന് മുകളിലുള്ള ബുക്കിങിന് പത്തുരൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും. എസ് എം എസ് ബുക്കിങിന് രണ്ട് വ്യത്യസ്ത രീതികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ (യു.എസ്.എസ്.ഡി) രീതിയും, മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) രീതിയുമാണത്. യു.എസ്.എസ്.ഡി രീതി തിരഞ്ഞെടുക്കുമ്പോള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് പോലെ തന്നെ നിര്‍ദേശിച്ചിരിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്ത് മെനു പ്രകാരം ട്രെയിനും തീയതിയും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍ വാലറ്റ് സംവിധാനത്തിലൂടെയാണ് ഇതിനായി പണം അയക്കേണ്ടത്.

ബുക്കിങ്ങിന് മൊബൈല്‍ മണി ഐഡന്റിഫയര്‍ രീതിയും ഉപയോഗിക്കാം. ഇതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) നമ്പര്‍ നേടണം. 

                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: