ജനസംഖ്യ: 2028 ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍
വര്‍ദ്ധനവ് ഈ നിലയില്‍ പോയാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ 2028 ല്‍ ചൈനയെ മറികടക്കുമെന്ന് യു എന്നിന്റെ പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മുകളിലേക്കും ചൈനയുടേത് താഴേയ്‌ക്കുമാണ് പോകുന്നതെന്ന് വ്യക്‌തമാക്കിയ റിപ്പോര്‍ട്ടില്‍ അന്ന് ഇന്ത്യയിലെ ജനബാഹുല്യം 1.45 ബില്യണാകുമെന്നും പറയുന്നു.
ലോകത്തെ മൊത്തമായി എടുക്കുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയുന്നുണ്ടെങ്കിലും ആഫ്രിക്കയില്‍ ഉള്‍പ്പെടെയുള്ള ചില വികസിത രാജ്യങ്ങളില്‍ ഇതിന്റെ വിപരീതമാണ് കാണുന്നതെന്ന് ഇക്കണോമിക് സോഷ്യല്‍ അഫയര്‍ അണ്ടര്‍ സെക്രട്ടറി വു ഹോംഗ് ബോ പറയുന്നു. നിലവില്‍ ലോക ജനസംഖ്യ 7.2 ബില്യണാണ്. ഈ നിലയിലായാല്‍ അടുത്ത 12 വര്‍ഷംകൊണ്ട് ഇതിലേക്ക് ഒരു ദശലക്ഷം കൂടി കൂടുമെന്നും 2050 ല്‍ അത് 9.6 ബില്യണ്‍ എന്ന നിലയിലേക്ക് മാറുമെന്നും പറയുന്നു.
വികസിത രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്‌ഥിതി മാറ്റമില്ലാതെ തുടര്‍ന്നാല്‍ 2050 ല്‍ അത് 1.3 ബില്യണാകും. 49 വികസിത രാജ്യങ്ങളിലും കൂടി 900 മില്യണ്‍ ആള്‍ക്കാര്‍ ഇപ്പോഴുണ്ട്. ഇത് 2050 1.8 ബില്യണായി മാറും. ലോകത്തുടനീളമുള്ള
233 രാജ്യങ്ങളില്‍ 2010 ല്‍ നടത്തിയ പോപ്പുലേഷന്‍ സെന്‍സസിന്റെ അടിസ്‌ഥാനത്തിലാണ് റിപ്പോര്‍ട്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment