Pages

Saturday, June 22, 2013

HIMALAYAN TSUNAMI

ഹിമാലയന്‍ സുനാമി
(കനത്ത മഴ: ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി)
ഉത്തരാഖണ്ഡിലെ പേമാരിയില്‍ കുടുങ്ങി മലഞ്ചെരുവുകളില്‍ അഭയം തേടിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. കേദാര്‍നാഥ്, ബദരിനാഥ്, ഡെറാഡൂണ്‍ , ഋഷികേശ് എന്നീ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി പെയ്യുന്ന കനത്തമഴയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിനയായത്. കനത്ത മഴയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരും. 

വ്യോമസേന
യുടെ 43 എണ്ണം ഉള്‍പ്പെടെ 61 ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയുള്ളത്. ജൂണ്‍ 25 മുതല്‍ വീണ്ടും മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മൂന്നുദിവസത്തിനകം രക്ഷാപ്രവര്‍ത്തനം പൂര്‍ണമാക്കുമെന്ന് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മലമുകളില്‍ കുടുങ്ങിയ 73,000 ലേറെ പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 557 പേരാണ് മരിച്ചത്. 
                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: