മഴയത്തുംകത്തുന്ന സോളാർ
ബിജു രാധാകൃഷ്ണന്‍ കൊട്ടാരക്കര കോടതിയിൽ
കൊട്ടാരക്കര: സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്‌ണനെ കൊട്ടാരക്കര സിജെഎം കോടതി 14 ദിവസത്തേയ്‌ക്ക് റിമാന്‍ഡ് ചെയ്‌തു. ആദ്യ ഭാര്യ രശ്‌മിയെ കൊലപ്പെടുത്തിയ കേസിലാണ് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. ബിജുവിനെ കസ്‌റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം നാളെ പരിഗണിക്കും.നാട്ടുകാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും യുവജന സംഘടനകളുടേയും വന്‍ സംഘം തന്നെ കോടതിക്ക് വെളിയില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെ ചിലര്‍ ബിജുവിന് നേര്‍ക്ക് ചെരുപ്പേറും നടത്തി.
രശ്‌മിയെ ബിജു പ്രണയിച്ച് വിവാഹം കഴിച്ചതാണ്. 2006 ഫെബ്രുവരി നാലിനാണ് രശ്‌മി മരിക്കുന്നത്. അന്നേ ദിവസം വീട്ടില്‍ നിന്നും നിലവിളി കേട്ടിരുന്നു എന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. വിവിധ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ രശ്‌മിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് എത്തിച്ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് ബിജു രശ്‌മിയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.അതേസമയം, സീരിയല്‍ താരം ശാലു മേനോന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അവരെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും ബിജു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment