Pages

Friday, June 28, 2013

സോളാര്‍ തട്ടിപ്പ്. ടെനി ജോപ്പന്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പ്.
ടെനി ജോപ്പന്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ഒടുവില്‍ വൈകുന്നേരം ആറ് മണിയോടെയാണ് ജോപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ തട്ടിപ്പില്‍ ജോപ്പന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ അറിയിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയകേസിലാണ് ജോപ്പനെ ഇന്ന് അറസ്റ്റ് ചെയ്തത്. കോന്നി സ്വദേശിയായ ശ്രീധരന്‍ നായര്‍ എന്നയാളാണ് 40 ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി നല്‍കിയത്. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ യൂണിറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ഒന്നരക്കോടി രൂപയാണ് സരിതയും ബിജു രാധാകൃഷ്ണനും ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായി 40 ലക്ഷം രൂപ നല്‍കിയെന്ന് ശ്രീധരന്‍നായര്‍ പരാതിയില്‍ പറഞ്ഞിരുന്നു. 
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടെനി ജോപ്പന്റെ മുറിയില്‍ വെച്ചാണ് ഈ കരാര്‍ ഉറപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വഞ്ചനാക്കുറ്റമാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്. നാളെ ജോപ്പനെ കോടതിയില്‍ ഹാജരാക്കും.സോളാര്‍ തട്ടിപ്പിലെ മുഖ്യകണ്ണിയായ സരിത.എസ് നായരും ടെനി ജോപ്പനും തമ്മില്‍ നടന്ന എഴുപതോളം ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. 

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: