അവയവദാനത്തിലൂടെ
ജോര്‍ജ് അഞ്ചുപേര്‍ക്ക് ജീവനായി
അവയവദാനത്തിലൂടെ അഞ്ചുപേര്‍ ജീവിതത്തിലേക്കു പ്രതീക്ഷയോടെ ചുവടൂന്നുമ്പോള്‍ നിത്യതയില്‍നിന്ന് ജോര്‍ജ് മാത്യ അതു കാണുന്നുണ്ടാകണം. പിതാവിന്റെ ആഗ്രഹം മക്കള്‍ നിറവേറ്റിയതോടെയാണ് മരണത്തെ മുഖാമുഖം കണ്ടിരുന്ന അവരെല്ലാം ജീവിതത്തിലേക്ക് തിരികെയെത്തുന്നത്. അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഇനി അതിരമ്പുഴ കുഴിവേലി തടത്തില്‍ കുടുംബത്തിന്.
കുഴിവേലി തടത്തില്‍ റിട്ട. ഹെഡ്‌മാസ്‌റ്റര്‍ ജോര്‍ജ് മാത്യു(58)വിന്റെ അവയവങ്ങളാണ് പലരിലേക്കും വച്ചുപിടിപ്പിച്ചത്. ശനിയാഴ്‌ച,(22nd June,2013) പുലര്‍ച്ചെ വീടിനുള്ളിലെ ബാത്‌റൂമില്‍ കുഴഞ്ഞുവീണു തലയ്‌ക്കു പരുക്കേറ്റ ജോര്‍ജിനെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞു. തന്റെ മരണശേഷം കഴിയുമെങ്കില്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് മക്കളായ ദീപകിനോടും ദീപ്‌തിയോടും ജോര്‍ജ് പറഞ്ഞിരുന്നു. മാതാവും അതിരമ്പുഴ സെന്റ് മേരീസ് യു.പി. സ്‌കൂള്‍ അധ്യാപികയുമായ കുസുമവും ഭര്‍ത്താവിന്റെ ആഗ്രഹം നടപ്പാക്കണമെന്ന് മക്കളോട് പറഞ്ഞു. പ്രതിഫലമൊന്നും കൂടാതെയാണ് അവയവദാനം നടത്തിയത്.
ആദ്യഘട്ടത്തില്‍ കരളും കിഡ്‌നിയും ആവശ്യമായ ആശുപത്രികളുടെ ലിസ്‌റ്റ് പരിശോധിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റിനു കരളും, കിഡ്‌നികളും കണ്ണുകളും യഥാ്രകമം എറണാകുളം അമൃത ആശുപത്രിക്കും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്കും നല്‍കാനും തീരുമാനിച്ചു.ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച നടപടികള്‍ ഉച്ചകഴിഞ്ഞാണ് കാരിത്താസ് ആശുപത്രിയില്‍ അവസാനിച്ചത്. ആദ്യം കരളാണ് നീക്കം ചെയ്‌തത്. െവെകിട്ട് നാലിന് ആരംഭിച്ച ശസ്‌ത്രക്രിയ ഏറെ െവെകിയാണ് അവസാനിച്ചത്. തുടര്‍ന്നു കിഡ്‌നികളും കണ്ണുകളും അതതു ആശുപത്രി അധികൃതരുടെ സാന്നിധ്യത്തില്‍ എടുത്തു.അവയവങ്ങള്‍ നീക്കുന്ന പ്രകിയ കാരിത്താസില്‍ നടക്കുമ്പോള്‍ കരള്‍, കിഡ്‌നി അവയവ ദാതാക്കളുടെ ശസ്‌ത്രക്രിയകള്‍ തത്സമയം എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റിലും അമൃതയിലും നടക്കുകയായിരുന്നു. അമൃതയില്‍ രണ്ടുപേരുടെ ശസ്‌ത്രക്രിയകളാണ് നടന്നത്‌അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ച കണ്ണുകള്‍ പിന്നീടു രണ്ടു പേര്‍ക്കു നല്‍കും. അവയവങ്ങള്‍ അതത് ആശുപത്രിയില്‍ എത്തിച്ചശേഷം രാത്രി െവെകിയാണ് ശസ്‌ത്രക്രിയകള്‍ അവസാനിച്ചത്. ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്(24th June,2013) മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടത്തി
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment