മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫിനെ
ഇനി പാര്ട്ടി തീരുമാനിക്കും: ചെന്നിത്തല
പ്രഭാതസൂര്യനെപ്പോലെ നില്‍ക്കേണ്ട സമയത്ത് വിവാദങ്ങള്‍ സര്‍ക്കാരിനെ ഗ്രഹണാവസ്‌ഥയിലെത്തിച്ചിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. നമ്മുടെ ഒരാള്‍ മന്ത്രിയായാല്‍ സ്വന്തം നിലയ്‌ക്കാണ് പഴ്‌സണല്‍ സ്‌റ്റാഫിനെ തെരഞ്ഞെടുക്കുന്നത്. ജോപ്പനേക്കാളും സലിമിനെക്കാളും വലിയസ്രാവുകളാണ് ചില മന്ത്രിമാര്‍ക്കുള്ളത്. നാലാം ക്ലാസ്സും ഡ്രില്ലും പാസായവര്‍വരെ മന്ത്രിമാരുടെ സ്‌റ്റാഫിലുണ്ട്. മന്ത്രിമാര്‍ തന്നെ പറഞ്ഞാലും ഇവര്‍ ഫയല്‍ പൂഴ്‌ത്തിവയ്‌ക്കുമെന്നും മുരളി കുറ്റപ്പെടുത്തി. മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും എ ഗ്രൂപ്പിന്റെ ശക്‌തനായ വക്‌താവായ എം.എം. ഹസനെയും വേദിയിലിരുത്തിയാണ് ഇരു നേതാക്കളും സര്‍ക്കാരിനെതിരേ വിമര്‍ശനം ചൊരിഞ്ഞത്.
സോളാര്‍ കേസില്‍ പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങള്‍ െലെംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് സരിതാനായരുടെ മൊഴി. നാലു മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെന്നും മൊഴിയിലുണ്ട്. ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.സലിംരാജും ജിക്കുവും ചേര്‍ന്ന് ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന സരിതയുടെ മൊഴി ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സ്‌ഥിരീകരിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം െകെമാറി. ജോപ്പനു പിന്നാലെ സലിംരാജിനെയും അറസ്‌റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനായി ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതി കഴിഞ്ഞദിവസം തേടിയിരുന്നു.
ഐ.പി.എസ്- ഐ.എ.എസ് ഉദ്യോഗസ്‌ഥരെയും ജിക്കുവും ജോപ്പനും ചേര്‍ന്ന് പരിചയപ്പെടുത്തിയെന്ന് സരിത വെളിപ്പെടുത്തി. നിര്‍ണായകമായ ഈ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടേതിന് പുറമെ മറ്റ് മന്ത്രിമാരുടെ ഓഫീസും സംശയനിഴലിലായി. ദക്ഷിണമേഖലാ എ.ഡി.ജി.പി എ ഹേമചന്ദ്രനാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയിലെ വിശ്വാസ്യത അദ്ദേഹം പരിശോധിച്ചു വരികയാണ്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലരും തട്ടിപ്പിന്റെ ഓഹരി െകെപ്പറ്റിയിട്ടുണ്ടെന്നു സോളാര്‍ കേസില്‍ അറസ്‌റ്റിലായ ടെന്നി ജോപ്പന്‍. താനും സലിംരാജും ജിക്കുവും മാത്രമല്ല പ്രമുഖരില്‍ പലരും സോളാര്‍ ഇടപാടില്‍ പങ്കാളികളാണെന്നു ചോദ്യംചെയ്യലില്‍ എ.ഡി.ജി.പി. ഹേമചന്ദ്രനോടു ജോപ്പന്‍ പറഞ്ഞതായാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന പ്രമുഖനാണു തന്നെ കുടുക്കിയതെന്നും ജോപ്പന്‍ പോലീസിനോടു പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment