ജോബ് ഫെയറില്‍ തൊഴില്‍തേടി
കൊല്ലത്ത് ആയിരങ്ങള്‍ എത്തി
അപ്രന്റീസ്ഷിപ്പിനുള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ നടത്തിയ മേളയില്‍ 40-ഓളം പൊതുമേഖലാ സ്വകാര്യ കമ്പനികള്‍ പങ്കാളികളായി. എസ്.ബി.ഐ., എസ്.ബി.ടി., മില്‍മ, കെ.എം.എം.എല്‍., ടി.വി.എസ്., മാരുതി, ഹാബിറ്റാറ്റ്, ഇന്‍ഡസ് മോട്ടോഴ്‌സ്, മാതൃഭൂമി എന്നിവ ഇതില്‍പ്പെടും. തൊഴില്‍ അന്വേഷകരുടെ ആധിക്യം കണക്കിലെടുത്ത് 63 കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഒരു കുട്ടിക്ക് മൂന്ന് കമ്പനികളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. രാവിലെ 9 മുതല്‍ ഇന്റര്‍വ്യൂ തുടങ്ങി. ഇന്റര്‍വ്യൂവഴി അപ്രന്റീസ്ഷിപ്പ് വിഭാഗത്തില്‍ 350 പേരെ തിരഞ്ഞെടുത്തു. സ്ഥിരം നിയമനത്തിനായി 1000 പേരെ തിരഞ്ഞെടുക്കുകയും ഇവരില്‍ 500 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment