Pages

Wednesday, June 26, 2013

മഴ കേരളത്തിൽ പെയ്യുകയാണ്

                  മഴ കേരളത്തിൽ  പെയ്യുകയാണ് 
പേമാരിയിലും മണ്ണിടിച്ചിലിലും കടല്ക്ഷോഭത്തിലുംപെട്ട്ഇന്നലെ(25 June,2013) മൂന്നുപേര്കൂടി മരിച്ചു. ഇതോടെ കാലവര്ഷക്കെടുതിയില്സംസ്ഥാനത്തു മരിച്ചവര്‍ 65 ആയി. ഇടുക്കിയിലാണ്മണ്ണിടിഞ്ഞുവീണ്ഒരാള്മരിച്ചത്‌. മൂന്നാറിലെ ഹോട്ടല്തൊഴിലാളി പാലാ മീനടം മുണ്ടിയാക്കല്ആറാണില്സ്കറിയക്കുട്ടി (പാപ്പച്ചി-50)യാണു മരിച്ചത്‌. ഇതോടെ രണ്ടു ദിവസങ്ങളിലായി മൂന്നാറില്മണ്ണിടിച്ചിലില്മരിച്ചവരുടെ എണ്ണം മൂന്നായി.കോഴിക്കോട്കടല്ക്ഷോഭത്തിനിടെ രക്ഷാപ്രവര്ത്തനത്തില്ഏര്പ്പെട്ടിരുന്ന കടലുണ്ടി നാലുകുടി പറമ്പില്ഫൈസലാ(39)ണു മരിച്ചത്‌. കണ്ണൂരില്ഓടിക്കൊണ്ടിരുന്ന ബൈക്കിന്മുകളില്വൈദ്യുതി പോസ്റ്റ് വീണ്പരുക്കേറ്റ ആലക്കോട്ചീക്കാട്നടപ്പറമ്പില്വീട്ടില്അനീഷ്കുമാര്‍ (32) ആണ്മരിച്ചത്‌. ഇടുക്കിയില്മാങ്കുളം, വയനാട്ടിലെ വെള്ളമുണ്ട തൊണ്ടര്നാട്‌, പാലക്കാട്ആലത്തൂര്താലൂക്കില്കടപ്പാറ എന്നിവിടങ്ങളില്ഇന്നലെ ഉരുള്പൊട്ടി. മാങ്കുളത്ത്വിരിപാറ, പാമ്പുംകയം, കോഴിയിളക്കുടി, വാഴത്തോപ്പ്മഞ്ഞപ്പാറ എന്നിവിടങ്ങളിലാണ്ഉരുള്പൊട്ടലും മണ്ണൊലിപ്പും ഉണ്ടായത്‌.

ഉരുള്പൊട്ടലില്വീടുകള്തകര്ന്നു. വ്യാപക കൃഷിനാശമുണ്ടായി. നീരൊഴുക്കു ശക്തമായതിനെത്തുടര്ന്ന്മാങ്കുളം മേഖലയിലെ അണക്കെട്ടുകള്തുറന്നു. 24 കുടുംബങ്ങളെ ഇടുക്കിയില്വനംവകുപ്പിന്റെ ഇന്സ്പെക്ഷന്ബംഗ്ലാവില്മാറ്റിപ്പാര്പ്പിച്ചു.ഇന്നലെ മാത്രം സംസ്ഥാനത്ത്‌ 14 വീടുകള്പൂര്ണമായും 249 വീടുകള്ഭാഗീകമായും തകര്ന്നു. ഇതില്‍ 55.7 ലക്ഷത്തിന്റെ നഷ്ടമാണ്കണക്കാക്കുന്നത്‌. ഇതുവരെ 3481 ഹെക്ടര്കൃഷിനശിച്ചിട്ടുണ്ട്‌. 32.46 ലക്ഷം രൂപയാണ്നഷ്ടം കണക്കാക്കുന്നത്‌. പൂര്ണമായി 337 വീടുകളും ഭാഗീകമായി 4,337 വീടുകളും തകര്ന്നിട്ടുണ്ട്‌. പൂര്ണമായി തകര്ന്ന വീടുകള്ക്ക്‌ 23.96 ലക്ഷവും ഭാഗീകമായി തകര്ന്ന വീടുകള്ക്ക്‌ 814.43 ലക്ഷവും നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 219 ദുരിതാശ്വാസക്യാമ്പുകളില്‍ 1,15,278 പേരാണ്കഴിയുന്നത്‌.കൊച്ചി-ധനുഷ്കോടി ദേശീയപാതയില്വെള്ളം കയറിയതിനെ തുടര്ന്ന്ഗതാഗതം നിലച്ചതിനാല്രണ്ടാം ദിവസമായ ഇന്നലെയും മുന്നാര്ഒറ്റപ്പെട്ട നിലയിലാണ്‌. തൃശൂര്ജില്ലയില്വാടാനപ്പള്ളി തളിക്കുളത്ത്വീണ്ടും ചുഴലിക്കാറ്റ്ഉണ്ടായി.വാടാനപ്പള്ളി ഗണേശമംഗലം പടിഞ്ഞാറ്കാറ്റില്മരം വീണ്വീട്തകര്ന്നു.
ജില്ലയുടെ തീരപ്രദേശങ്ങളില്കടലാക്രമണം തുടരുകയാണ്‌. ഇരിങ്ങാലക്കുട കാട്ടൂര്പഞ്ചായത്തിലെ ആറുകുടുംബങ്ങളെ വെള്ളക്കെട്ടിനെ തുടര്ന്ന്മാറ്റിപാര്പ്പിച്ചു. ആലപ്പുഴയില്അഞ്ചുവീടുകള്ഭാഗികമായി തകര്ന്നു. അമ്പലപ്പുഴ താലൂക്കില്നാലും കുട്ടനാട്ടിലും മാവേലിക്കരയിലും ഒരോ വീടുകളുമാണ്ഭാഗികമായി തകര്ന്നത്‌. ആലപ്പുഴയില്ഇന്നലെ നാലുക്യാമ്പുകള്കൂടി തുറന്നു. 1,10,265 പേരാണ്ആലപ്പുഴ ജില്ലയിലെ വിവിധ ക്യാമ്പുകളില്കഴിയുന്നത്‌.
എറണാകുളം ജില്ലയിലെ മണികണ്ടംചാല്ആദിവാസി കോളനിയില്വെള്ളം കയറി രണ്ടു വീടുകള്പൂര്ണമായും 24 വീടുകള്ഭാഗികമായും തകര്ന്നു. വെള്ളംകയറി ആദിവാസി കോളനികള്ഒറ്റപ്പെട്ട നിലയിലാണ്‌.

ആലുവ മണപ്പുറത്തെ ശിവക്ഷേത്രം നാലു വര്ഷത്തിനുശേഷം പൂര്ണമായും മുങ്ങി. ഇതോടനുബന്ധിച്ചു ക്ഷേത്രത്തില്ആറാട്ട്ചടങ്ങുകള്നടന്നു. ആലുവ ജലശുദ്ധീകരണശാലയില്ചെളിയുടെ അളവ്കൂടുതലായി. ഇതുമൂലം കൊച്ചിയിലേക്കു ജലം പമ്പു ചെയ്ുന്നയതിനു തടസമുണ്ടാകുമെന്നു സൂചനയുണ്ട്‌. വരാപ്പുഴ ദേശീയപാത 17ല്വരാപ്പുഴ പാലം അപ്രോച്ച്റോഡില്ബസ്വെള്ളക്കെട്ടിലേക്കു മറിഞ്ഞു 30 പേര്ക്കു പരുക്കേറ്റു. വൈപ്പിനില്രണ്ടു വീടുകള്തകര്ന്നു. വൈപ്പിന്‍, കണ്ണമാലി, ചെല്ലാനം എന്നിവങ്ങളില്കടലാക്രമണം ശക്തമായിരുന്നു.ട്രോളിംഗ്നിരോധനം മൂലം കോഴിക്കോട്ട്ചാലിയംപുഴയില്കയറ്റിയിട്ടിരുന്ന പരപ്പനങ്ങാടി, ആനങ്ങാടി, മാറാട്ഭാഗത്തെ മത്സ്യബന്ധന യാനങ്ങള്വെള്ളപ്പാച്ചിലില്കടലിലേക്ക്ഒഴുകി. ആറുവള്ളങ്ങള്കാണാതായി. കൊയിലാണ്ടി, കോഴിക്കോട്താലൂക്കുകളില്‍ 47 വീടുകള്തകര്ന്നു. വയനാട്ടില്പുഴകള്കരകവിഞ്ഞതിനെത്തുടര്ന്ന്‌ 167 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു. 14 ക്യാമ്പുകള്തുറന്നു. നിരവില്പുഴ-കുറ്റ്യാടി പാതയില്വെള്ളം കയറി ഗതാഗതം നിലച്ചു.

Banner6
Banner1

Banner5

No comments: