Pages

Friday, June 21, 2013

കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളിക്ക് അവകാശപ്പെട്ടത്.

കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളിക്ക് അവകാശപ്പെട്ടത്.
-ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാന്‍ ഗാന്ധിയന്‍ സമരമുറ അവലംബിച്ച് ഏതറ്റംവരെയും പോകുമെന്നും മാവേലിക്കര രൂപതാ മെത്രാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. കാട് ആദിവാസിക്കെന്നപോലെ കടല്‍ മത്സ്യത്തൊഴിലാളിക്ക് എന്ന മുദ്രാവാക്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വിവിധ സംഘടനകള്‍ പ്രസ് ക്ലബ്ബ് മൈതാനിയില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലവര്‍ഷക്കെടുതികളെ ഫലപ്രദമായി നേരിടാന്‍ ഇപ്പോഴും നമ്മുടെ ദുരന്തനിവാരണവിഭാഗത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സജീവ് പരിശവിള, ജോര്‍ജ്ജ് എഫ്.സേവ്യര്‍ വലിയവീട്ടില്‍ എന്നിവരാണ് ഉപവസിച്ചത്. തങ്കശ്ശേരി തുറമുഖം വന്നതുമൂലം ഉണ്ടാകുന്ന കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് ഇരവിപുരം, താന്നി, കാക്കത്തോപ്പ് പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ഇതുവരെ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം രൂപത വികാരി ജനറല്‍ മൊണ്‍.കെ.ജെ.യേശുദാസ് പറഞ്ഞു. പുലിമുട്ട് നിര്‍മാണം അഴിമതിരഹിതമായി നിര്‍വഹിക്കണമെന്ന് ശിവഗിരിമഠം സ്വാമി വിദ്യാനന്ദ അഭിപ്രായപ്പെട്ടു. ഈ സമരം പാവപ്പെട്ടവന്റെ പക്ഷം ചേരലാണെന്ന് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി പറഞ്ഞു. ചെന്നൈ ഐ.ഐ.ടി.യുടെ പഠനമനുസരിച്ചുള്ള 32 പുലിമുട്ടുകളും നിര്‍മിച്ച് തീരദേശസംരക്ഷണം ഉറപ്പുവരുത്തുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിക്കുവേണ്ടി വി.ടി.കുരീപ്പുഴ പ്രഖ്യാപിച്ചു. ഇ.എമേഴ്‌സണ്‍, ജോസഫ് അരവിള, ഡാന്റെ എട്ടുവീട്ടില്‍, സുമേഷ് എസ്.പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, അലക്‌സ് താമരശ്ശേരി, പൂവറ്റൂര്‍ രവി, ജോസ് വിമല്‍രാജ്, ജോണ്‍സണ്‍ നാന്തിരിക്കല്‍, ഏണസ്റ്റ് ബേബി, കുരീപ്പുഴ ജോര്‍ജ്, കല്ലട ദാസ്, സുജിത്ത് പ്രാക്കുളം, ആന്റണി മുണ്ടയ്ക്കല്‍, അജി എഡ്വേര്‍ഡ്, ഡിക്‌സണ്‍ മയ്യനാട്, റോണ റിബൈറോ, കുമ്പളം സോളമന്‍, ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, ലൂസി, മെറ്റില്‍ഡ ജോയി, ബ്രൈറ്റ്‌ലി ബോസ്‌കോ, ഓടനാവട്ടം വിജയപ്രകാശ്, ഉഷന്‍ പോള്‍, ജോയി തോപ്പ്, ജെറോം മുതുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. 

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: