ശക്തമായ കാറ്റില്‍ കടയ്ക്കലില്‍
27 വീടുകള്‍ തകര്‍ന്നു
2013 ജൂണ്‍ 15 നു കടയ്ക്കലില്‍ ഉണ്ടായ ശക്തമായ
കാറ്റില്‍ 27 വീടുകള്‍ തകര്‍ന്നു. ഇലവുപാലം മഹാഗണി കോളനിയിലെ ബ്ലോക്ക് നമ്പര്‍
10ല്‍ സിങ്‌രാജ്, ഷിനു, ബ്ലോക്ക് നമ്പര്‍ 16ല്‍ ലൂക്കോസ്, ബ്ലോക്ക് നമ്പര്‍ 6ല്‍
സുശീല, ബ്ലോക്ക് നമ്പര്‍ 15ല്‍ സോളമന്‍, ബ്ലോക്ക് നമ്പര്‍ 9ല്‍ രാധാമണി, ബ്ലോക്ക്
നമ്പര്‍ 8ല്‍ വത്സല എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.ബ്ലോക്ക് നമ്പര്‍
12ല്‍ ഓമന, ശാരദ, സോമന്‍, മധു, ലീല. ബ്ലോക്ക് നമ്പര്‍ 13ല്‍ രജനി, സദാനന്ദന്‍,
ബ്ലോക്ക് നമ്പര്‍ 2ന് പൗലോസ്, നാന്‍സി, ബ്ലോക്ക് നമ്പര്‍ 5ല്‍ ശശി, സുലഭ, ബ്ലോക്ക്
നമ്പര്‍ 4ല്‍ ബീന, രഞ്ജു, ബ്ലോക്ക് നമ്പര്‍ 13ല്‍ സദാനന്ദന്‍, ബ്ലോക്ക് നമ്പര്‍
15ല്‍ യേശുദാസ്, ബ്ലോക്ക് നമ്പര്‍ 10ല്‍ ഗിരിജ എന്നിവരുടെ വീടുകളാണ് ഭാഗികമായി
തകര്‍ന്നത്.
മടത്തറ, ചക്കമല, സൊസൈറ്റിമുക്ക്, അശ്വതി ഭവനില്‍ ശശി, തടത്തരികത്ത് വീട്ടില്‍ സരസ്വതിഅമ്മ, തടത്തരികത്ത് വീട്ടില്‍ രമണി എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും, പുന്നപ്രവയലാര്‍ സമരസേനാനി ബ്ലോക്ക് 555ല്‍പി.കെ.രാഘവന്റെ വീടിന് ഭാഗികമായും നാശനഷ്ടമുണ്ടായി. മഹാഗണി കോളനിയിലെ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂരയും കക്കൂസും തകര്‍ന്നു.റബര്‍, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണ് ഇരു മേഖലകളിലും വ്യാപകനാശമുണ്ടായത്. സമീപത്ത് നിന്ന മരങ്ങള്‍ വീണാണ് ഭൂരിഭാഗം വീടുകളും തകര്‍ന്നത്. റോഡരികില്‍ നിന്ന റബര്‍മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്നാണ് വൈദ്യുത തൂണുകള്‍ കൂട്ടത്തോടെ ഒടിഞ്ഞുവീണത്. മടത്തറ സുഷ മന്ദിരത്തില്‍ കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള സൊസൈറ്റിമുക്കിലെ തോട്ടത്തിലെ അമ്പതോളം റബ്ബറുകളും, കൊല്ലായില്‍ ആര്‍.എന്‍.ഹൗസില്‍ മുഹമ്മദ് നിസാമിന്റെ ഇരുപതോളം റബ്ബറുകളുമാണ് കടപുഴകിയത്.പതിനഞ്ച് മിനിറ്റ് കാറ്റ് മഹാഗണി കോളനിയെ ഒന്നാകെ തകര്‍ക്കുകയായിരുന്നു.കോളനിയിലെ എല്ലാ വീടുകള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് വീട്ടില്‍നിന്ന് പുറത്തേയ്ക്കിറങ്ങി ഓടിയതിനാലാണ് പലരും രക്ഷപ്പെട്ടത്.മേല്‍ക്കൂര തകര്‍ന്ന് വീണ് ബ്ലോക്ക് നമ്പര്‍ 12ല്‍ ലീല(55)യ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ മടത്തറയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്കലില്‍നിന്ന് അഗ്‌നിശമനസേനയെത്തിയാണ് ഒടിഞ്ഞുവീണ മരങ്ങള്‍ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment