കരിയര്‍ പോര്‍ട്ട് 2013" വെബ് സൈറ്റ്
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് മികച്ച തൊഴില്‍ മേഖലകളില്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതിന് ദേശാഭിമാനിയും യു എല്‍ സൈബര്‍ പാര്‍ക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന "കരിയര്‍ പോര്‍ട്ട് 2013" ഒക്ടോബര്‍ 17 മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും.ഉയരങ്ങള്‍ കീഴടക്കാന്‍ ആവേശവും ആത്മവിശ്വാസവുമുള്ളവരും വിദ്യാഭ്യാസത്തില്‍ മികവ് കാട്ടുന്നവരുമായ യുവജനങ്ങള്‍ക്ക് ലോകത്തെ മുന്‍നിരകമ്പനികളുമായി നേരില്‍ ബന്ധപ്പെടാന്‍ കരിയര്‍ പോര്‍ട്ട് അവസരമൊരുക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഐടി, ഐടി ഇതര സ്ഥാപനങ്ങളെയും കേരളത്തിലെ ഉയര്‍ന്ന പ്രൊഫഷണല്‍ മികവുള്ള തൊഴില്‍ അന്വേഷകരെയും ഒരേ വേദിയില്‍ അണിനിരത്തുന്ന മലബാറിലെ ഏറ്റവും വിപുലമായ തൊഴില്‍ മേളയായിരിക്കും ഇത്.കരിയര്‍ പോര്‍ട്ടിന്റെ ഔദ്യോഗിക വെബ് സൈറ്റ് www.careerport.org.in 2013 ജൂലൈ 6 മുതല്‍ പ്രവര്‍ത്തനക്ഷമമാവുകയാണ്. വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം മുന്‍ വ്യവസായ മന്ത്രി എളമരം കരീം നിര്‍വഹിക്കും. ജൂലൈ 6ന് വൈകിട്ട് 5 മണിക്ക് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടി വിജയമാക്കണമെന്ന് ദേശാഭിമാനി, കോഴിക്കോട് യൂണിറ്റ് മാനേജര്‍ എ കെ പത്മനാഭന്‍ അഭ്യര്‍ത്ഥിച്ചു
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment