Pages

Thursday, May 30, 2013

മരണത്തിലേക്ക്‌ മുങ്ങാംകുഴിയിട്ട കുഞ്ഞുപെങ്ങള്‍ക്ക്‌ അഞ്ചു വയസുകാരന്‍ രക്ഷകനായി

മരണത്തിലേക്ക്മുങ്ങാംകുഴിയിട്ട കുഞ്ഞുപെങ്ങള്ക്ക്
 അഞ്ചു വയസുകാരന്രക്ഷകനായി
mangalam malayalam online newspaper മരണത്തിലേക്കു മുങ്ങാംകുഴിയിട്ട കുഞ്ഞു പെങ്ങളെ ജീവിതത്തിലേക്കു െകെപിടിച്ചുയര്‍ത്തി ഗിരികൃഷ്‌ണയെന്ന അഞ്ചുവയസുകാരന്‍ നാടിന്റെ അഭിമാനമായി.
പിതൃസഹോദരപുത്രി ഗൗരിയെന്ന നാലുവയസുകാരിയെയാണ്‌ ഗിരികൃഷ്‌ണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്‌. 2012 may,28,ചൊവ്വാഴ്‌ച വൈകിട്ട്‌ ആറോടെ കുമരകം അട്ടിപ്പീടികയിലാണ്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം.
വീടിനു സമീപമുള്ള തോടരുകില്‍ കളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഗിരികൃഷ്‌ണ എന്തോ ശബ്‌ദം കേട്ട്‌ നോക്കുമ്പോള്‍ ഒപ്പം കളിച്ചു കൊണ്ടു നിന്ന ഗൗരി തോട്ടില്‍ മുങ്ങിത്താഴുന്നതാണു കണ്ടത്‌. ഉടനെ ഗിരി തോട്ടിലേക്കു ചാടി ഗൗരിയുടെ െകെകളില്‍ പിടിച്ച്‌ കരയിലേക്കടുപ്പിച്ചു.

ഗൗരിയെ കടവിലെ കല്ലുകളില്‍ പിടിപ്പിച്ചു നിര്‍ത്തിസര്‍വശക്‌തിയുമുപയോഗിച്ച്‌ അലറി വിളിച്ചു. ഇതോടെ ഗിരി തളര്‍ന്നിരുന്നു. ഗിരിയുടെ നിലവിളി കേട്ട്‌ ഓടിയെത്തിയ ഗൗരിയുടെ അമ്മ സ്വപ്‌നയാണ്‌ കുട്ടികള വെള്ളത്തില്‍നിന്നു പിടിച്ചുകയറ്റിയത്‌.
നീന്തലറിയാത്ത ഗിരി സ്വന്തം ജീവന്‍ പണയംവച്ചാണ്‌ തോട്ടില്‍ചാടി ഗൗരിയെ രക്ഷിച്ചത്‌. ഗിരിയുടെ സാഹസികതയെ നാട്ടുകാര്‍ പ്രശംസിച്ചു. കുമരകം പീടികച്ചിറ സതീഷിന്റെയും സബിതയുടെയും ഇളയ പുത്രനും എസ്‌.കെ.എം. പബ്ലിക്‌ സ്‌കൂളിലെ ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിയുമാണ്‌അഞ്ചുവയസുകാരനായ ഗിരികൃഷ്‌ണ. ഗൗതംകൃഷ്‌ണയാണ്‌ സഹോദരന്‍. സതീഷിന്റെ സഹോദരന്‍ കോട്ടത്തെ കണ്‍സ്‌ട്രഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ സജീവിന്റെയും സ്വപ്‌നയുടെയും ഏകമകളാണ്‌ നാലുവയസുകാരി ഗൗരി. എസ്‌.എല്‍.ബി.എല്‍.പി. സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനിയാണ്‌. സംഭവ സമയത്ത്‌ ഗൗരിയുടെ അമ്മ സ്വപ്‌നമാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: