Pages

Tuesday, April 23, 2013

സിറിയയില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരെ വിമതര്‍ തട്ടിക്കൊണ്ടുപോയി


സിറിയയില്രണ്ട് ഓര്ത്തഡോക്സ് സഭാ ബിഷപ്പുമാരെ വിമതര്തട്ടിക്കൊണ്ടുപോയി

mangalam malayalam online newspaperവടക്കന്‍ സിറിയയില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരെ വിമതര്‍ തട്ടിക്കൊണ്ടുപോയി. അലെപ്പോയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ മേധാവി ഇബ്രാഹിം യോഹന്ന മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബൗലോസ് യാസിഗി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. സിറിയന്‍ സര്‍ക്കാര്‍ മാധ്യമവും പ്രതിപക്ഷ നേതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ടുപോകാനുള്ള കാരണം വ്യക്തമല്ല.യുദ്ധത്തിനിടെ വിമതരുടെ പിടിയിലകപ്പെടുന്ന മുതിര്‍ന്ന ക്രൈസ്തവ പുരോഹിതരാണിവര്‍. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നു അലെപ്പോയിലേക്കുള്ള യാത്രാമധ്യേയാണ് ആയുധധാരികളായ വിമതര്‍ ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയത്. സംഭവം. വാഹനത്തിന്റെ ഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷമാണ് ബിഷപ്പുമാരെ കടത്തിക്കൊണ്ടുപോയത്. അലെപ്പോ ആര്‍ച്ച് ബിഷപ്പ് ഇബ്രഹാം യോഹന്നാ പല തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ സഭകളുടെ ഐക്യത്തിനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുന്നി മുസ്ലീം വിഭാഗത്തിന് മേധാവിത്തമുള്ള സിറിയയില്‍ 10 ശതമാനം ക്രൈസ്തവരാണുള്ളത്. രണ്ടു വര്‍ഷം മുന്‍പ് പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെ വിമത പോരാട്ടം ആരംഭിക്കുന്ന സമയത്തെ കണക്കാണിത്.

                        പ്രൊഫ്.  ജോണ്‍ കുരാക്കാർ 

No comments: