Pages

Tuesday, April 23, 2013

കുഞ്ഞിനെ അമ്പതിനായിരത്തിനു വാങ്ങി 2.5 ലക്ഷത്തിന്‌ വിറ്റു!


കുഞ്ഞിനെ അമ്പതിനായിരത്തിനു വാങ്ങി
2.5 ലക്ഷത്തിന്വിറ്റു!
mangalam malayalam online newspaper
അമ്പതിനായിരം രൂപയ്‌ക്ക് കുഞ്ഞിനെ വാങ്ങി 2.5 ലക്ഷം രൂപയ്‌ക്ക് മറിച്ചുവിറ്റ മൂന്ന്‌ സ്‌ത്രീകളെ മധുര പോലീസ്‌ അറസ്‌റ്റു ചെയ്‌തു! കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ കുട്ടിയെ വില്‍ക്കുന്ന സംഘത്തെ അറസ്‌റ്റു ചെയ്‌തത്‌.ശാരദ (65), പാണ്ടിയമ്മാള്‍ (45), അറുമുഗം (45) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവര്‍ മധുര മതിച്ചിയം സ്വദേശിനി കാളീശ്വരിയില്‍ നിന്ന്‌ അന്‍പതിനായിരം രൂപ നല്‍കി വാങ്ങിയ കുട്ടിയെ 2.5 ലക്ഷം രൂപയ്‌ക്ക് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്‌ നല്‍കുകയായിരുന്നു. ഇവര്‍ അധിക തുക വാങ്ങിയതറിഞ്ഞാണ്‌ കാളീശ്വരി പരാതി നല്‍കിയത്‌. കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ്‌ പരാതിപ്പെട്ടതെങ്കിലും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വിറ്റതാണെന്ന്‌ തെളിഞ്ഞു.
ട്രിച്ചി, സേലം, കോയമ്പത്തൂര്എന്നീ സ്ഥലങ്ങള്കേന്ദ്രീകരിച്ച്കുട്ടികളെ കടത്തുന്ന സംഘങ്ങള്പ്രവര്ത്തിക്കുന്നുവെന്നാണ്പോലീസിന്ലഭിച്ചിരിക്കുന്ന വിവരം


                    പ്രൊഫ്.  ജോണ്‍ കുരാക്കാർ 

No comments: