കൊട്ടാരക്കര ഇടമുളയ്ക്കല്‍ മലമേലിലെ
പാരിസ്ഥിതിക ആഘാതം ഗൗരവതരം
പാരിസ്ഥിതിക ആഘാതം ഗൗരവതരം
ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വിളനിലമായ മലമേലിലെ ഒലിപ്പുറത്തുമല അറയ്ക്കല്‍ ദേവീക്ഷേത്രവും മലമേല്‍ ഇരുമ്പൂഴിക്കുന്ന് ശങ്കരനാരായണക്ഷേത്രവും ഈ മലയ്ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.
മലമേലിലും പരിസരപ്രദേശങ്ങളിലും നടന്ന അശാസ്ത്രീയമായ ഖനനം മൂലം ഭൂമി ആറു മീറ്ററിലധികം താഴ്ചയിലേക്ക് പതിച്ചു. ഇത് മണ്ണിന്റെ ഘടനയെ മാറ്റിമറിച്ചു. പാറക്വാറികളുടെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനഫലമായി വെള്ളക്കെട്ടുകളും ജലാശയങ്ങളും ഉണ്ടായി. ഇത് നാടിന്റെ സാമൂഹിക ജീവിതത്തിന് കനത്ത ഭീഷണിയായി. കുടിവെള്ളക്ഷാമവും രൂക്ഷമാക്കി. പ്രകൃതി സൗഹൃദ ടൂറിസം, തീര്‍ത്ഥാടക ടൂറിസം തുടങ്ങി അനന്ത സാധ്യതകളുള്ള നിരവധി പദ്ധതികള്‍ കടലാസ്സിലൊതുങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, കളക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായവകുപ്പ്, ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയവയുടെ തുടരെയുള്ള ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമായിട്ടാണ് സെസ് പഠനം നടത്തിയത്. ഭൗമ പഠനകേന്ദ്രത്തിലെ
ഡോ. സി.എന്‍.മോഹനന്, ഡോ. ആര്.അജയകുമാര്‍ വര്‍മ്മ എന്നിവര്‍ നേതൃത്വം നല്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment