കെഎസ്ആര്‍ടിസി യുടെ നില
അതീവ ഗുരുതരം
ഡീസല്‍ വില അടിക്കടി കൂട്ടുന്നതുമൂലമുള്ള പ്രതിസന്ധി
മറികടക്കാനാകാതെ കെഎസ്ആര്‍ടിസി വട്ടംകറങ്ങുമ്പോഴും അനക്കമില്ലാതെ സര്‍ക്കാര്‍.
വരവും ചെലവും തമ്മിലുള്ള അന്തരം ഇപ്പോള്‍ പ്രതിമാസം 93 കോടിയാണ്. അടുത്ത ഡീസല്‍ വിലവര്‍ധനയില്‍ നഷ്ടം
100 കോടി കവിയും. ശനിയാഴ്ച ഡല്‍ഹിക്ക് തിരിച്ച
മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലിയെകണ്ട്
സങ്കടം ബോധിപ്പിക്കുമെന്നാണ് പറയുന്നത്. കെഎസ്ആര്‍ടിസിയുടെ ഡീസല്‍ സബ്സിഡി
എടുത്തുകളഞ്ഞപ്പോള്‍ത്തന്നെ ആര്യാടന്‍ കേന്ദ്രസഹായം അഭ്യര്‍ഥിച്ചിരുന്നു. ഇന്ധന
നയം പൊതുവായുള്ളതാണെന്നും മാറ്റം വരുത്താനാകില്ലെന്നുമാണ് കേന്ദ്രനിലപാട്.
അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലേ കെഎസ്ആര്‍ടിസിയെ കരകയറ്റാനാകൂവെന്ന്
ആര്യാടന്‍ ആവര്‍ത്തിക്കുന്നത്.
എന്നാല്‍, മന്ത്രി പരിദേവനം
തുടരുന്നതല്ലാതെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍പോലും
അനക്കുന്നില്ല. പ്രതിസന്ധി തല്‍ക്കാലം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍
ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ തടസ്സം നില്‍ക്കുന്നത്
ധനവകുപ്പാണ്. പ്രതിമാസ പെന്‍ഷന്‍ ബാധ്യത 32 കോടി രൂപയുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന് സൂപ്പര്‍
ടാക്സും സര്‍വീസ് ടാക്സുമായി പ്രതിവര്‍ഷം 260 കോടിയോളം രൂപ സംസ്ഥാന
സര്‍ക്കാരിന് ലഭിക്കുന്നുമുണ്ട്. പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുന്നതിനും സൂപ്പര്‍
ടാക്സ് ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കില്‍
കെഎസ്ആര്‍ടിസി എന്നെന്നേക്കുമായി പൂട്ടേണ്ടിവരും. ഇത്തരത്തില്‍ വലിയ
പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നാണ് കെഎസ്ആര്‍ടിസിയും ഗതാഗതവകുപ്പും ജീവനക്കാരും
ആവശ്യപ്പെടുന്നത്. എന്നാല്‍, ധനമന്ത്രി കെ എം മാണി
ഇതിനെ എതിര്‍ക്കുന്നു.
കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന്‍മേല്‍ സംസ്ഥാനം ചുമത്തുന്ന
സൂപ്പര്‍ ടാക്സ് ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര
സര്‍ക്കാരില്‍നിന്ന് ഒരുവിധ സഹായവും ലഭിക്കില്ലെന്നും ഉറപ്പായി. ഇക്കാര്യം മന്ത്രി
ആര്യാടന്‍ തന്നെ തുറന്നുസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാരിന് കെഎസ്ആര്‍ടിസി
സമര്‍പ്പിച്ച നിവേദനത്തില്‍ ഉന്നയിച്ച മുപ്പതില്‍പരം ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട
മൂന്നെണ്ണത്തിലാണ് സര്‍ക്കാരിന്റെ അനുകൂല തീരുമാനമുണ്ടാകേണ്ടത്. പെന്‍ഷന്‍ ബാധ്യത
സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയ വായ്പ
ഓഹരിയാക്കി മാറ്റുക, കോര്‍പറേഷന്റെ ആസ്തി പുനര്‍നിര്‍ണയിക്കുക
എന്നിവയാണിവ.
നിലവില്‍ ശമ്പളത്തിന് 52 കോടിയും പെന്‍ഷന് 32 കോടിയും ചെലവിടുന്നു. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍
ഏറ്റെടുത്താല്‍ സ്ഥാപനം പ്രശ്നമില്ലാതെ പ്രവര്‍ത്തിപ്പിക്കാനാകും. വരവിനെ
അപേക്ഷിച്ച് ചെലവില്‍ പ്രതിമാസം 18 കോടി രൂപയുടെ വര്‍ധനയുണ്ട്.
കഴിഞ്ഞ ദിവസത്തെ ഡീസല്‍വില വര്‍ധനയോടെ ഇതില്‍ 1.52 കോടി രൂപയുടെ അധിക
വര്‍ധനയുണ്ടാകും. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന് 19.50 ശതമാനം നികുതി സംസ്ഥാനത്തിന് ലഭിക്കുന്നു.
ഒപ്പം ഒരു ശതമാനം സര്‍വീസ് നികുതിയും. ഇത് സംസ്ഥാനം വേണ്ടെന്നുവച്ചാല്‍ 260 കോടിയോളം രൂപ പ്രതിവര്‍ഷം കോര്‍പറേഷന്
ലഭിക്കും.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment