കൊട്ടരക്കര വാളകം മാര്‍ത്തോമ്മാ
ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനം
ജീവിതമെന്താണെന്നും ജീവിക്കേണ്ടതെങ്ങനെയാണെന്നും
പഠിപ്പിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് തോമസ് മാര്‍ തിമൊഥെയൊസ് എപ്പിസ്‌ക്കോപ്പ
പറഞ്ഞു. വാളകം മാര്‍ത്തോമ്മാ ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനത്തില്‍ അധ്യക്ഷ
പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലെ സമൂഹത്തിന്റെ പോക്ക്
ആശങ്ക ഉണര്‍ത്തുന്നതാണെന്നും എല്ലാവരേയും സ്‌നേഹിക്കാന്‍ കഴിയുന്ന വരായി പുതിയ
തലമുറ മാറണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത അയിഷാപോറ്റി എം.എല്‍.എ. പറഞ്ഞു.
മാതൃഭൂമി ന്യൂസ് കൊല്ലം ബ്യൂറോ ചീഫ് ഷമ്മിപ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്.സി.എം.എസ്. ചെയര്‍മാന്‍ ജെ.പി.സി. നായര്‍, ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലതിക സലിന്‍കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ. ഇ. വര്‍ഗീസ്, ഡി.ഇ.ഒ. ജി. ശശിധരന്‍ പിള്ള, റവ. ജോണ്‍സണ്‍ ജോര്‍ജ്, റവ. തോമസ് ഡാനിയേല്‍, വാര്‍ഡ് മെമ്പര്‍ എ.കെ. മനോഹരന്‍, പി.ടി.എ. പ്രസിഡന്റ് ജി. മുരളീധരന്‍പിള്ള, കെ. ഡാനിയേല്‍, മാസ്റ്റര്‍ ആദര്‍ശ് കെ. ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപിക കെ. മേരിക്കുട്ടി സ്വാഗതവും ഡി. എബ്രഹാം നന്ദിയും പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപിക ആലിസ് പി. ജോണിന് യാത്രയയപ്പും വിവിധ അവാര്‍ഡ് വിതരണങ്ങളും നടന്നു.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment