എംജി സര്‍വകലാശാല
കലോത്സവം-2013
തുടങ്ങി
എംജി സര്‍വകലാശാല രജതജൂബിലി കലോത്സവം തിരുനക്കര മൈതാനത്ത്
വിഖ്യാത കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി ഉദ്ഘാടനം ചെയ്തു. അഴിമതിക്ക്
നിശ്ശബ്ദസമ്മതി ലഭിക്കുന്ന ഇക്കാലത്ത് പ്രതികരിക്കാനുള്ള ബാധ്യത യുവജനങ്ങള്‍
ഏറ്റെടുക്കണമെന്ന് അസീം ത്രിവേദി പറഞ്ഞു. മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള സര്‍വകലാശാല
യുവജനോത്സവം ഉദ്ഘാടനം ചെയ്യാന്‍ കലാശാലപഠനം സിദ്ധിക്കാത്ത തനിക്ക് ഭാഗ്യം
ലഭിച്ചതില്‍ സന്തോഷമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന എല്ലാ
കലാകാരന്മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. കലഹവും കലാപവും വിട്ടുമാറാത്ത
വര്‍ത്തമാനകാലത്ത് ഗാന്ധിസത്തിന് സവിശേഷ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല
യൂണിയന്‍ ചെയര്‍മാന്‍ സോജിമോന്‍ ജോയി അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജ്
മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ എം പി സന്തോഷ്കുമാര്‍, സിന്‍ഡിക്കറ്റംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡിഎസ്എസ് ഡയറക്ടര്‍ ഹരികുമാര്‍ ചങ്ങമ്പുഴ, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, നടന്‍ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. മികച്ച
പിന്നണിഗായികയെന്ന പ്രത്യേക പരാമര്‍ശം നേടിയ വൈക്കം വിജയലക്ഷ്മിയെ കെ സുരേഷ്
കുറുപ്പ് എംഎല്‍എ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ഇതിനോടകം ഹിറ്റായ
"കാറ്റേ... കാറ്റേ" എന്ന ഗാനം പാടി വിജയലക്ഷ്മി കൈയടി നേടി. ജനറല്‍ കണ്‍വീനര്‍
എം എ റിബിന്‍ഷാ സ്വാഗതവും യൂണിയന്‍ ജനറല്‍ സെക്രട്ടറി ആന്‍സണ്‍ ജോസ് നന്ദിയും
പറഞ്ഞു.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment