Pages

Thursday, February 28, 2013

KERALA UNIVERSITY ARTS FESTIVAL-2012-13


കേരള സര്‍വകലാശാല
 യുവജനോത്സവത്തിന് വര്‍ണാഭതുടക്കം
Mavelikara town will play host to three days of festivities as the Kerala University Youth Festival got off to a colourful start on Wednesday,27th February,2013.
The festival was formally inaugurated as actors, Kailash and Nedumudi Venu; film maker, Lenin Rajendran and lyricist, Rajiv Alunkal lit the traditional lamp at a function at the main venue, Bishop Hodges HSS here on Wednesday afternoon.
Speaking on the occasion, Nedumudi Venu recalled the days when he used to participate in university youth festivals. “When I along with my friends at the SD College, Alappuzha, participated in an item called ‘other forms of dances’, we did not have students to play the instruments. Then students from other colleges volunteered to play the instruments and we performed with their help. Now when competing is the key word, such virtues have gone down,” he said. He wondered where the persons who were selected as ‘Kalaprathiba’ and ‘Kalathilakam’ in university days end up later in life. Some of them end up in cinema, though their numbers are few, he pointed out. Film maker, Lenin Rajendran observed that now when the criticisms against something in society pains somebody, there was zero tolerance and a concerted attack in the name of religion or something else was being seen. Earlier a colourful procession began from the campus of the College of Applied Sciences (CAS), Mavelikara to the main venue BHHSS here. A large number of students from colleges in and around Mavelikara attended the procession. There were tableaux on latest issues such as the gang rape of a woman in New Delhi; plight of a farmer who is in death trap with the rope wound round his neck; and, Father of modern Malayalam, Thunchathu Ezhuthachan teaching disciples.


മാവേലിക്കര: മലയാള കലാസാഹിത്യത്തിന്റെ രാജപുരിയില്‍ കേരള സര്‍വകലാശാല യുവജനോത്സവത്തിന് തിരിതെളിഞ്ഞു. കേരളപാണിനി എ ആര്‍ രാജരാജവര്‍മയുടെ സ്മരണ നിറഞ്ഞ ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച വൈകിട്ട് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, നടന്മാരായ നെടുമുടി വേണു, കൈലാഷ്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരിതെളിച്ചത്.

അച്ചന്‍കോവിലാറിന്റെ തീരത്തെ ചരിത്രവും സംസ്കാരവും കലകളും സമന്വയിച്ച മണ്ണിലെ ഏഴ് വേദികളില്‍ ഇനി അഞ്ചുനാള്‍ സര്‍ഗയൗവനം കലയുടെ പ്രഭ ചൊരിയും. ഗവ. ബോയ്സ് ഹൈസ്കൂള്‍ പരിസരത്തുനിന്ന് സര്‍വകലാശാലയുടെ വിവിധ കോളേജുകളില്‍നിന്നുമെത്തിയ വിദ്യാര്‍ഥികളും ഓണാട്ടുകര ദേശവാസികളും അണിനിരന്ന വിളംബരഘോഷയാത്ര ആരംഭിച്ചു. ആലപ്പുഴയിലെ കൊയ്ത്തരിവാളുകളുടെ അധ്വാനചരിത്രവും വഞ്ചിപ്പാട്ടിന്റെ ആവേശവും അലതല്ലിയ ഘോഷയാത്രയില്‍ മാവേലിക്കര കലാകേരളത്തിന് നല്‍കിയ എ ആര്‍ രാജരാജവര്‍മ, തോപ്പില്‍ ഭാസി, പത്മശ്രീ കൃഷ്ണന്‍കുട്ടിനായര്‍, നരേന്ദ്രപ്രസാദ്, പാറപ്പുറം, വി പി ശിവകുമാര്‍ തുടങ്ങിയവരുടെ ചരിത്രസംഭാവനകളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ സാക്ഷ്യപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ഘോഷയാത്രയ്ക്ക് പകിട്ടേകി.

ഉദ്ഘാടനസമ്മേളനത്തില്‍ സര്‍വകലാശാല ചെയര്‍മാന്‍ ജോഷി ജോണ്‍ അധ്യക്ഷനായി. ആര്‍ രാജേഷ് എംഎല്‍എ, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. ജെ പ്രഭാഷ്, ഫ്രാന്‍സിസ് ടി മാവേലിക്കര, ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, പി രഘുനാഥ്, കെ എല്‍ വിവേകാനന്ദന്‍, നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ മുരളീധരന്‍, എം രജീഷ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍ രാഹുല്‍ സ്വാഗതവും കണ്‍വീനര്‍ ജെയിംസ് സാമുവല്‍ നന്ദിയും പറഞ്ഞു. കലോത്സവത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രദര്‍ശനം ആര്‍ രാജേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. സന്ധ്യയോടെ പ്രധാനവേദിയില്‍ മത്സരങ്ങള്‍ ആരംഭിച്ചു. ആദ്യദിനം മോഹിനിയാട്ട മത്സരം നടന്നു. 213 കോളേജുകളില്‍നിന്നുള്ള അയ്യായിരത്തോളം മത്സരാര്‍ഥികള്‍ 65 ഇനങ്ങളില്‍ വരുംദിവസങ്ങളില്‍ മാറ്റുരയ്ക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: