സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ നടി
2012ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് നേടി. ഏറ്റവും നല്ല നടനായി പൃഥ്വിരാജ്(സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ), നടി റിമ കല്ലിംഗൽ(നിദ്ര, 22 ഫീമെയിൽ കോട്ടയം) എന്നിവർ അർഹരായപ്പോൾ മികച്ച രണ്ടാമത്തെ നടിയായി സജിത മഠത്തിലും(ഷട്ടർ) രണ്ടാമത്തെ നടനായി മനോജ്.കെ.ജയനും(കളിയച്ഛൻ) തെരഞ്ഞെടുക്കപ്പെട്ടു.

അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്രെ സംവിധായകനായ ലാൽജോസ് ആണ് ഏറ്റവും നല്ല സംവിധായകൻ. മധുപാൽ സംവിധാനം ചെയ്ത ഒഴിമുറിയാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച ഗായകൻ വിജയ് യേശുദാസ്(ഗ്രാന്ര് മാസ്റ്റർ, സ്പിരിറ്റ്), ഗായിക സിതാര(സെല്ലുലോയ്ഡ്). ഗാനരചയിതാവ് റഫീഖ് അഹമ്മദ് (സ്പിരിറ്റ്), സംഗീതസംവിധായകൻ എം.ജയചന്ദ്രൻ(സെല്ലുലോയ്ഡ്).
മികച്ച ജനപ്രിയചിത്രം- അയാളും ഞാനും തമ്മിൽ, മികച്ച കുട്ടികളുടെ ചിത്രം-ബ്ലാക്ക് ഫോറസ്റ്റ്, മികച്ച ഛായാഗ്രാഹകൻ-മധു നീലകണ്ഠൻ(അന്നയും റസൂലും), മികച്ച നവാഗത സംവിധായകൻ-ഫറൂഖ് അബ്ദുൽ റഹ്മാൻ(കളിയച്ഛൻ), ഡബ്ബിംഗ്-വിമ്മി മറിയം ജോർജ്ജ്(നിദ്ര), മേക്കപ്മാൻ-എം.ജി.റോഷൻ(മായാമോഹിനി), പശ്ചാത്തല സംഗീതം-ബിജിബാൽ(കളിയച്ഛൻ,ഒഴിമുറി), മികച്ച വസ്ത്രാലങ്കാരം-സതീഷ്(സെല്ലുലോയ്ഡ്, ഒഴിമുറി), മികച്ച കഥാകൃത്ത്-മനോജ് കാന(ചായില്യം), എഡിറ്റിംഗ്-ബി.അജിത്ത്കുമാർ(അന്നയും റസൂലും), കലാ സംവിധായകൻ-സുരേഷ് കൊല്ലം(സെല്ലുലോയ്ഡ്), മികച്ച കളറിസ്റ്റ്-ജയദേവ്(അന്നയും റസൂലും).
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment