Pages

Friday, February 22, 2013

ബിയർ, മദ്യം, കോള, മൈദ.. ഷുഗറുണ്ടാക്കും


ബിയർ, മദ്യം, കോള, മൈദ.. ഷുഗറുണ്ടാക്കും 

ബിയർ, മദ്യം, മധുരമുള്ള കോളകൾ, ഇറച്ചി, ബീഫ്, ലിവർ, പന്നിയിറച്ചികോഴിയിറച്ചി, സമുദ്രോല്പന്നങ്ങൾ, പൊറോട്ട, പൂരി, സമൂസ, ബ്രഡ് .. ഇവയൊക്കെ വെട്ടി വിഴുങ്ങുന്നവർ ഒന്ന് കരുതിയാൽ കൊള്ളാം. പ്രമേഹം, സന്ധിവാതം, കിഡ്നി സ്റ്റോൺ, ഹൃദ്രോഗങ്ങൾ എന്നിവയൊക്കെ നിങ്ങൾക്ക് വരാൻ സാധ്യത കൂടുതലാണ്. മൈദ കൊണ്ടാണ് ഇവയിൽ പല ഉല്പന്നങ്ങളും ഉണ്ടാക്കുന്നത്. അതാണ് ഒരു കാരണം.മൈദയും കോളകളും ബിയറും ഇറച്ചികളും എല്ലാം അമിതമായ തോതിൽ യൂറിക് ആസിഡ് അടങ്ങിയതാണ്. 

യൂറിക് ആസിഡ്
സാധാരണ അളവിലാണെങ്കിൽ കുഴപ്പമില്ല. അത് മൂത്രത്തിലൂടെ പുറത്തു പോകും. മേൽപ്പറഞ്ഞവ ധാരാളം കഴിക്കുന്നവരെങ്കിൽ ശരീരത്തിൽ( രക്തത്തിൽ) യൂറിക് ആസിഡിന്റെ അളവ് വളരെക്കൂടും. ഫലമായി ലവണങ്ങൾ അടിഞ്ഞുകൂടും. സന്ധികളിൽ അവ പരലുകളായി അടിഞ്ഞു കൂടുമ്പോൾ ഗൗട്ട് എന്ന പേരിൽ അറിയപ്പെടുന്ന തരം സന്ധി വാതം വരും. സന്ധികളിൽ കുത്തിക്കയറുന്ന വേദനയാകും ഫലം. കാലോ കൈയോ ഒന്ന് അനക്കാൻ പോലും പാടുപെടുന്ന വേദന. 

പ്രമേഹം
പ്രമേഹമുണ്ടാക്കുന്ന ഘടകങ്ങളും മേൽപ്പറഞ്ഞവയിലുണ്ട്. യൂറിക് ആസിഡ് പ്രമേഹമുണ്ടാക്കുന്ന ഒന്നാണ്. 

മൈദ 
'സകല ഗുണങ്ങളും എല്ലാം നല്ല ഘടകങ്ങളും' നീക്കിയെടുത്ത ഗോതമ്പുപൊടിയാണ്. വെറും ചണ്ടി. മാത്രമല്ല അത് വെളുത്ത നിറമുള്ളതാക്കാൻ ബെൻസോയിൽ പെറോക്സൈഡ് എന്ന രാസവസ്തു കൊണ്ട് ബ്ളീച്ച് ചെയ്യുന്നുണ്ട്. അതും പോരാഞ്ഞ് നേർമ്മയുള്ള പൊടിയാക്കാൻ അലോക്സൈൻ എന്ന രാസവസ്തുവും ചേർക്കുന്നു. ഇവ രണ്ടും ആപൽക്കാരികളായ രാസവസ്തുക്കളാണ്. പ്രമേഹകാരികളാണ്. അലോക്സൈൻ, പാൻക്രിയാസിലെ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കും. അതായത് മൈദയടങ്ങിയ പൊറോട്ടയും ബേക്കറി പലഹാരങ്ങളും ധാരാളം കഴിച്ചാൽ പാൻക്രിയാസിന്റെ ഇൻസുലിൻ നിർമ്മിക്കാനുള്ള കഴിവ് നശിക്കും. നാം വൈകാതെ പ്രമേഹരോഗിയാകും. 

തക്കാളി പ്രശ്നമല്ല
തക്കാളി ധാരാളം കഴിക്കുന്നത് കിഡ്നി സ്റ്റോൺ ഉണ്ടാക്കുമെന്ന ധാരണയിൽ കഴമ്പില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇത് യൂറിക് ആസിഡ് കൂടു
തലായി ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി കിഡ്നി സ്റ്റോൺ വരുമെന്നുമാണ് ഡോക്ടർമാരടക്കം പറഞ്ഞിരുന്നത്. എന്നാൽ ഇത് ശരിയല്ല. പ്രമുഖ റൂമറ്റോളജിസ്റ്റ് ഡോ. ആനന്ദ് മാളവ്യ പറഞ്ഞു. പാലും പാലുല്പന്നങ്ങളും സന്ധിവാത ( ഗൗട്ട്) രോഗികൾക്ക് നല്ലതാണ്. ഡോക്ടർ പറയുന്നു.

ഇറച്ചികളും കോഴിയിറച്ചിയും മീനും കുറയ്ക്കുക.
,
മദ്യപാനവും ബിയർ കുടിയും കുറയ്ക്കുക,
സംസ്കരിച്ച ഭക്ഷണവും ഒഴിവാക്കുക.
വ്യായാമം ശീലമാക്കുക,.
എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
ദിവസവും പത്തു ഗ്ളാസ് വെള്ളം കുടിക്കുക.
മൃഗങ്ങളുടെ ലിവർ, കിഡ്നിഎന്നിവ കഴിക്കരുത്.
ബേക്കറി ഭക്ഷണം കുറയ്ക്കുക
ഇറച്ചി സൂപ്പുകൾ കഴിക്കാതിരിക്കുക.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: