കൊട്ടാരക്കര ഉമ്മന്നൂരില്‍
അമ്പതോളം പേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു
കൊട്ടാരക്കര ഉമ്മന്നൂര്‍ വടകോട്ട് വിവാഹത്തില്‍
പങ്കെടുക്കാനെത്തിയവരുള്പ്പടെ അമ്പതോളം പേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു. അവശരായ
മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
വടകോട് പാറമലയില്‍ കല്ലുപാലത്തില്വിള മേലതില്‍ യേശുദാസ് (65),
ഭാര്യ സാറാമ്മ (57), മകന് സ്റ്റാന്‍ലി (35)
എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
പാറമലയില്‍ കശുവണ്ടി ശേഖരിക്കാനെത്തിയ യേശുദാസനെയാണ് ആദ്യം കടന്നലുകള്‍
ആക്രമിച്ചത്. സമീപമുള്ള കുളിമുറിയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും
കടന്നലുകള്‍ ആക്രമണം തുടര്‍ന്നു. നിലവിളികേട്ട് ഓടിയെത്തിയ ഭാര്യ സാറാമ്മയ്ക്കും
മകന് സ്റ്റാന്ലിയ്ക്കുംകുത്തേറ്റു. സമീപമുള്ള ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍
പങ്കെടുക്കാനെത്തിയവരും നിലവിളികേട്ട് ഓടിയെത്തി. രക്ഷിക്കാനെത്തിയവരെല്ലാം
കടന്നല്‍ക്കുത്തേറ്റ് വലഞ്ഞു. എല്ലാവരും വിവിധ ആസ്പത്രികളില്‍ ചികിത്സതേടി.
കടന്നല്‍ക്കൂട് നശിപ്പിക്കാനായി നാട്ടുകാര്‍ തീയിട്ടത് സമീപമുള്ള റബര്‍
തോട്ടത്തില്‍ തീപടരാനും കാരണമായി.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment