Pages

Tuesday, February 19, 2013

പറക്കാത്ത പക്ഷിയും പറക്കും


പറക്കാത്ത പക്ഷിയും പറക്കും

അയൽരാജ്യത്തുനിന്നും രാജാവിന് സമ്മാനമാ യി രണ്ട് പക്ഷിക്കുഞ്ഞുങ്ങളെ ലഭിച്ചു. ആ രാജ്യത്തെ പക്ഷികളുടേതിൽനിന്നും വ്യത്യസ്തമായ നിറമായിരുന്നു രണ്ടിനും. അവയെ പരിപാലിക്കുന്നതിന് മൃഗശാല സൂക്ഷിപ്പുകാരനെ ഏല്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ രാജാവ് പക്ഷി ക്കുഞ്ഞുങ്ങളുടെ കാര്യം അന്വേഷിച്ചു. അവയിൽ ഒരെണ്ണം പറക്കുന്നില്ലെന്ന് മൃഗശാല സൂക്ഷിപ്പുകാരൻ രാജാവിനെ അറിയിച്ചു. രാജാവ് ഉടനെ രാ ജ്യത്തെ പേരുകേട്ട പക്ഷിശാസ്ത്രജ്ഞനെ വരുത്തി. ''ഒരു മാസം ഞാൻ പരിശീലിപ്പിക്കാം.'' അയാ ൾ പറഞ്ഞു. പക്ഷേ, അതിനുശേഷവും ആ പക്ഷിക്കുഞ്ഞ് പറക്കാൻ തുടങ്ങിയില്ല. ഇതറിഞ്ഞ രാജാവ്, പക്ഷിക്കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നവർക്ക് 100 സ്വർണനാണയം നല്കുമെന്നൊരു വിളംബരം പുറപ്പെടുവിച്ചു. വിളംബരം കേട്ട് പലരും എത്തിയെങ്കിലും പ്രശസ്തനായ പക്ഷിശാസ്ത്രജ്ഞൻ പരിശീലിപ്പിച്ച വിവരം അറിഞ്ഞപ്പോൾ എ ല്ലാവരും തിരിച്ചുപോയി. അവസാനം വെല്ലുവിളി ഏറ്റെടുത്തത് ഒരു കർഷകനായിരുന്നു.

പിറ്റേന്ന് പ്ര
ഭാതത്തിൽ രാജാവ് മട്ടുപ്പാവിൽ നിന്നും പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ രണ്ടു പക്ഷിക്കുഞ്ഞുങ്ങളും പറക്കുന്നതാണ് കണ്ടത്. രാജാവ് ഉടനെ കർഷകനെ വരുത്തി, ''ഇത്രയും വേഗത്തിൽ എങ്ങനെയാണ് അതിനെ പറക്കാൻ പഠിപ്പിച്ചത്.'' രാജാവ് ചോദിച്ചു. ''അത് വളരെ നിസാരമാണ്. പറക്കാത്ത പക്ഷിക്കുഞ്ഞിരുന്ന കമ്പ് ഞാൻ മുറിച്ചുകളഞ്ഞു. താഴേക്ക് വീഴാൻ തുടങ്ങി യ അത് ഉടനെ ഉയർന്ന് പറക്കാൻ തുടങ്ങി.'' കർഷകൻ പറഞ്ഞു. ഉയരങ്ങളിൽ എത്തിക്കാനാണ് നാം ഇരിക്കുന്ന കൊമ്പുകൾ ദൈവം മുറിച്ചുകളയുന്നത്. അത് ഉയരങ്ങളിലേക്ക് എത്താനുള്ള അവസരങ്ങളാണെന്ന് തിരിച്ചറിയണം...

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

1 comment:

Anonymous said...

Prof. Prem raj Pushpakaran writes -- 2023 marks the centenary year of Kavassery Kailasam Neelakantan and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html