ധീരജവാന് നാടിന്റെ യാത്രാമൊഴി
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളോട് ഏറ്റുമുട്ടി വീരമൃത്യു
വരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ വയലാ കോവൂര്‍ സുധീഷ്ഭവനില്‍ സുധീഷ്‌കുമാറി (24)ന് നാടിന്റെ യാത്രാമൊഴി.സുധീഷ്‌കുമാര്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത വയലാ എന്‍.വി.യു.പി.
സ്‌കൂളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ പോലീസ് ആംബുലന്‍സില്‍ സി.ആര്‍.പി.എഫ്. സൈന്യത്തിന്റെ വാഹനങ്ങളുടെ
അകമ്പടിയോടെയാണ് മൃതദേഹം സ്‌കൂളില്‍ എത്തിച്ചത്. നൂറുകണക്കിന് വാഹനങ്ങള്‍
വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ചു. തങ്ങളുടെ വീരസൈനികനെ കാണാന്‍ നാടും നഗരവും സ്‌കൂളിലേക്ക്
എത്തുകയായിരുന്നു. വയലാഗ്രാമം മുഴുവനും ധീരജവാന് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകളും
ഫ്‌ളക്‌സ് ബോര്‍ഡുകളും നിരന്നിരുന്നു. മൃതശരീരം എത്തുന്നതിനുമുമ്പ് തന്നെ സ്‌കൂളും
പരിസരവും ജനത്തെക്കൊണ്ട് നിറഞ്ഞിരുന്നു.
എന്‍.പീതാംബരക്കുറുപ്പ് എം.പി., കെ.എന്‍.ബാലഗോപാല്‍
എം.പി., മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ., ജില്ലാ പഞ്ചാത്തു പ്രസിഡന്റ് എസ്.ജയമോഹന്‍, കളക്ടര്‍
പി.ജി.തോമസ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിന്റ് അഡ്വ.ആര്‍.ഗോപാലകൃഷ്ണപിള്ള,
ഡി.സി.സി. പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ യുവമോര്‍ച്ച ജില്ലാ
പ്രസിഡന്റ് കെ.ആര്‍.രാധാകൃഷ്ണന്‍, ആര്‍.എസ്.എസ്.
തിരുവനന്തപുരം വിഭാഗ് സമ്പര്‍ക്ക പ്രമുഖ് വി.പ്രതാപന്‍,
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.സുരേഷ് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പ്
ഡി.ഐ.ജി.അജയ്ഭരത്, കമാന്‍ഡണ്ട് ബിജുലാസര്‍, ഡി.വൈ.എസ്.പി.മാരായ ഷാനവാസ്, ജോണ്‍കുട്ടി, വിജയകുമാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍മൃതദേഹത്തെ
അനുഗമിച്ചു. ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ
വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment