വയലിന്‍ പ്രതിഭ
എം എസ് ഗോപാലകൃഷ്ണന്‍
അന്തരിച്ചു
One of the greatest exponents of South Indian classical music died in Chennai early this morning.M.S. Gopalakrishnan was a violinist whose intense study led him to develop new styles of playing the instrument in Indian classical music.Arun Rath has an appreciation of the violinist who developed a unique style and sound, all the while remaining true to the classical tradition and avoiding fusion.പ്രശസ്ത വയലിന്‍
വാദകന്‍ എം എസ് ഗോപാലകൃഷ്ണന്‍ (82) അന്തരിച്ചു. വ്യാഴാഴ്ച
പകല്‍ രണ്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യം
പത്മഭൂഷണ്‍ നല്‍കി ആദരിച്ച എംഎസ്ജിക്ക് കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതശാഖകളില്‍ അഗാധമായ
പാണ്ഡിത്യമുണ്ടായിരുന്നു. ഏഴുപതിറ്റാണ്ടോളം നീണ്ട സംഗീതജീവിതത്തില്‍ "പറവൂര്‍
സ്റ്റൈല്‍" എന്ന പേരില്‍ നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ വയലിന്‍ വിദ്വാനായിരുന്ന പറവൂര്‍ പി
സുന്ദരയ്യരുടെ മകനാണ്. അച്ഛന്റെ പാരമ്പര്യകലയില്‍ ആകൃഷ്ടനായി വയലിന്‍ വാദകനായി
വളരുകയായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ സംഗീത കലൈമണി പട്ടം നല്‍കി നാലുവര്‍ഷം
ആസ്ഥാനകവിയായി ആദരിച്ചു. വിശ്രുത വയലിന്‍ വിദ്വാന്മാരായ ലാല്‍ഗുഡി ജി ജയരാമന്‍, ടി എന്‍ കൃഷ്ണന്‍ തുടങ്ങിയവരുടെ സമകാലികനായിരുന്നു എം എസ്
ജി. ലോക പ്രശസ്ത വയലിനിസ്റ്റ് യെഹൂദി മനൂഹിന്‍ 1950ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ എം എസ് ജിയുടെ
വയലിന്‍കച്ചേരി കേട്ട് "നിങ്ങള്‍ എന്നേക്കാള്‍ മുമ്പിലാണെന്ന്"
പൊതുസദസ്സില്‍ പ്രശംസിച്ചു. മീനാക്ഷിയാണ് ഭാര്യ. മക്കള്‍: വയലിന്‍ വാദകരായ ഡോ. നര്‍മദ, സുരേഷ് എന്നിവരും ലതയും.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment