Pages

Friday, January 4, 2013

KIDNEY STONE


കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍
ധാരാളം  വെള്ളം കുടിക്കുക 

mangalam malayalam online newspaperതെറ്റായ ഭക്ഷണരീതിയാണ്‌ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌. കിഡ്‌നിസ്‌റ്റോണ്‍ വരാതിരിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം കുടിക്കാന്‍ പിശുക്കു കാണിക്കുമ്പോള്‍ ചിന്തിച്ചോളൂ നിങ്ങള്‍ ഒരു രോഗിയാകാനുള്ള ദൂരം ഇനി അധികമില്ലെന്ന്‌. കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകുന്നതിന്‌ ഒന്നിലധികം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ഭക്ഷണരീതിയും വെള്ളം കുടിക്കുന്നതിലെ കുറവും അതില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ്‌ രോഗപ്രതിരോധത്തിലേക്കുള്ള ആദ്യ ചുവട്‌. ധാരാളം വെള്ളം കുടിക്കുകയെന്നതാണ്‌ ഇതില്‍ ഏറ്റവും അടിസ്‌ഥാനമായ കാര്യം. ഒാരോരുത്തരും എത്ര ഗ്ലാസ്‌ വെള്ളം കുടിക്കണമെന്നത്‌ അവരുടെ ശരീരത്തുനിന്നു നഷ്‌ടപ്പെടുന്ന ജലത്തിന്റെ അളവനുസരിച്ചാണ്‌ കണക്കാക്കേണ്ടത്‌. എത്രത്തോളം വെള്ളം കുടിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നമ്മുടെ ശരീരത്തുനിന്നു എത്ര മൂത്രം പുറത്തുപോകുന്നു എന്നതാണ്‌.
ഒരാളുടെ ശരീരത്തുനിന്നു ഒരു ദിവസം മൂന്നു ലിറ്റര്‍ ജലാംശമെങ്കിലും മൂത്രമായി പുറത്തു പോകണം. അതിനുവേണ്ടി മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതായി ഉണ്ട്‌. ചൂടുകൂടിയ അന്തരീക്ഷത്തില്‍ ജോലി ചെയ്യുക, കഠിനാധ്വാനം ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളില്‍ വിയര്‍പ്പിന്റെ രൂപത്തില്‍ നമ്മുടെ ശരീരത്തുനിന്നു ജലാംശം നഷ്‌ടപ്പെടാം. അപ്പോള്‍ മൂത്രത്തിന്റെ അളവ്‌ കുറയുന്നു. അതിനാല്‍ ഇവര്‍ക്ക്‌ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതായി വരുന്നു. ശീതളപാനീയങ്ങള്‍ കുടിച്ച്‌ ദാഹം ശമിപ്പിക്കുന്നത്‌ ആരോഗ്യകരമല്ല. തിളപ്പിച്ചാറിയതോ ശുദ്ധമായ പച്ചവെള്ളമോ ആണ്‌ കുടിക്കേണ്ടത്‌.
കാരണമറിഞ്ഞ്‌ ഭക്ഷണം
ഒരിക്കല്‍ മൂത്രക്കല്ല്‌ ഉണ്ടായവരില്‍ വീണ്ടും ഇത്‌ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പല കാരണങ്ങള്‍കൊണ്ട്‌ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാമെന്നതിനാല്‍ അതിനുള്ള കാരണം കണ്ടെത്തി വേണം ഭക്ഷണരീതിയില്‍ മാറ്റം വരുത്താന്‍. കാല്‍സ്യം ഓക്‌സലേറ്റ്‌, യൂറിക്‌ ആസിഡ്‌, സ്‌ട്രൂവൈറ്റ്‌ കല്ലുകള്‍, സിസ്‌റ്റിന്‍ എന്നിവയാണ്‌ കല്ലിന്‌ കാരണമാകുന്ന പ്രധാന രാസഘടകങ്ങള്‍. കാല്‍സ്യം ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ ഇറച്ചി, മീന്‍, ചായ, കാപ്പി എന്നിവയൊന്നും അമിതമായി കഴിക്കരുത്‌. ഇതുമൂലം മൂത്രത്തില്‍ അമിതമായി കാല്‍സ്യം എത്തിച്ചേരുന്നു. യൂറിക്‌ ആസിഡ്‌ കല്ലുള്ളവര്‍ ഇറച്ചി, മീന്‍, കോളിഫ്‌ളവര്‍ ഇവയൊന്നും അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കല്ലുണ്ടാക്കുന്ന ഘടകങ്ങള്‍ കൂടുതലുള്ള ആഹാര സാധനങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കി നിര്‍ത്തണം. മൂത്രത്തില്‍ കല്ല്‌ ഉണ്ടാകുമെന്ന കാരണത്താല്‍ തക്കാളി ഒഴിവാക്കി നിര്‍ത്തണമെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ ശരിയല്ല. തക്കാളിയില്‍ ഓക്‌സലേറ്റ്‌ അംശം കൂടുതലുള്ളതിനാലാണിത്‌. കാല്‍സ്യം കല്ലുള്ളവര്‍ പാലും പാലുത്‌പന്നങ്ങളും അധികം കഴിക്കുന്നത്‌ ഒഴിവാക്കണം. ചില പഴങ്ങളിലും പച്ചക്കറികളിലും ഓക്‌സലേറ്റ്‌ കൂടുതലായി കാണപ്പെടുന്നു. വളരെ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നവരില്‍ യൂറിക്‌ ആസിഡ്‌ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.
ഒഴിവാക്കേണ്ട ആഹാരസാധനങ്ങള്‍
1 കാത്സ്യം ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ പച്ചചീര, കാബേജ്‌, നട്‌സ്, ചോക്കലേറ്റുകള്‍, ചായ, കാപ്പി, ഇറച്ചി, മീന്‍, മുട്ട ഇവ അമിതമായി കഴിക്കരുത്‌. ചായയും കാപ്പിയും ഒരു ദിവസം രണ്ടു ചെറിയ കപ്പ്‌ മാത്രം കുടിക്കുക.
2
യൂറിക്‌ ആസിഡ്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇറച്ചി, മീന്‍, മുട്ട, കരള്‍ കോളിഫ്‌ളവര്‍ എന്നിവ കൂടുതലായി ഉപയോഗിക്കരുത്‌.
3
കോളപോലുള്ള ശീതളപാനീയങ്ങളില്‍ ഫോസ്‌ഫോറിക്‌ ആസിഡിന്റെ അളവ്‌ കൂടുതലാണ്‌. ഇത്‌ വൃക്കയിലെ കല്ലിന്‌ കാരണമാകാം.
4
സിട്രിക്‌ ആസിഡ്‌ സ്‌റ്റോണുള്ളവര്‍ തക്കാളി കഴിക്കരുത്‌. അത്യാവശ്യമെങ്കില്‍ കുരു നീക്കം ചെയ്‌തു തക്കാളി കഴിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല.എന്നാല്‍ കാല്‍സ്യം ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ തക്കാളികഴിക്കുന്നത്‌ കല്ല്‌ വീണ്ടും വരാനുള്ള സാധ്യത കുറയ്‌ക്കും.
5
അമിതമായി ഉപ്പ്‌ അടങ്ങിയ സാധനങ്ങള്‍ കുറയ്‌ക്കുക.
6
കറുത്ത മുന്തിരിയിലും ഓക്‌സലേറ്റിന്റെ അളവ്‌ കൂടുതലാണ്‌. അതിനാല്‍ ഓക്‌സലേറ്റ്‌ കല്ലുള്ളവര്‍ ഇത്‌ ഒഴിവാക്കണം.
7
നെല്ലിക്ക ഓക്‌സലേറ്റ്‌ സ്‌റ്റോണുള്ളവര്‍ ഒഴിവാക്കുക.
8
മത്തങ്ങ, കൂണ്‍, വഴുതനങ്ങ ഇവയില്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടുതലാണ്‌.
9
എള്ളില്‍ ഓക്‌സലേറ്റിന്റെ അളവ്‌ കൂടുതലാണ്‌.
10
പാലില്‍ കാല്‍സ്യത്തിന്റെ അളവ്‌ കൂടുതലാണെങ്കിലും അത്‌ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. കാല്‍സ്യം കല്ലുള്ള ഒരാള്‍ക്ക്‌ ഒരു ദിവസം ഒരു ഗ്ലാസ്‌ പാല്‍ കുടിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല.
11
അമിതമായി ഇറച്ചി കഴിക്കുന്നവരില്‍ മൂത്രാശയ കല്ലിനുള്ള സാധ്യത കൂടുതലാണ്‌.
കല്ലിനെ പ്രതിരോധിക്കാന്‍
1 ദിവസവും മൂന്ന്‌ ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്‌ വളരെയധികം ശ്രദ്ധിക്കണം.
2
മൂത്രമൊഴിക്കണമെന്ന്‌ ശങ്ക തോന്നിയാല്‍ പിടിച്ചു വയ്‌ക്കരുത്‌.
3
വാളന്‍പുളി കറികളിലും മറ്റും ധാരാളമായി ചേര്‍ത്ത്‌ കഴിക്കുന്നത്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
4
അമിതവണ്ണമുള്ളവര്‍ക്ക്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ വണ്ണം കുറയ്‌ക്കുക.
5
പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ നല്ലതാണ്‌. ഇതില്‍ പൊട്ടാസ്യത്തിന്റെ അളവ്‌ കൂടുതലായതിനാല്‍ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
6
വൃക്കയില്‍ കല്ലുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. ഇതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. മൂത്രച്ചുടീല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
7
ബാര്‍ലി വെള്ളം കുടിക്കുന്നത്‌ മൂത്രത്തില്‍ കല്ല്‌ വരാനുള്ള സാധ്യത കുറയ്‌ക്കും. മൂത്രച്ചുടീലിനുള്ള സാധ്യത കുറച്ചു നിര്‍ത്താനും ഇതിലൂടെ കഴിയും.
8
പഴവര്‍ഗങ്ങളില്‍ പൈനാപ്പിളാണ്‌ കല്ലിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമം. പൈനാപ്പിളിലുള്ള ചില എന്‍സൈമുകള്‍ വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്‌.
9
ഏത്തപ്പഴം കഴിക്കുന്നതും നല്ലതാണ്‌. ഇതില്‍ വിറ്റാമിന്‍ ബി 6 ധാരാളമായി അടങ്ങിയിരിക്കുന്നു. ഫോസ്‌ഫോറിക്‌ ആസിഡിന്റെ അളവ്‌ കുറച്ച്‌ ഓക്‌സലേറ്റ്‌ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഇതിലൂടെ കുറയ്‌ക്കും.
10
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രേറ്റ്‌ കാല്‍സ്യം ഓക്‌സലേറ്റ്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത തടയും.
11
മുതിരയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
12
പാവയ്‌ക്കയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ കല്ലുകളെ തടയാന്‍ ഫലപ്രദമാണ്‌.
Kidney stone facts
  • A kidney stone is a hard, crystalline mineral material formed within the kidney or urinary tract.
  • Nephrolithiasis is the medical term for kidney stones.
  • Symptoms of a kidney stone include flank pain (which can be quite severe) and blood in the urine (hematuria).
  • Kidney stones form when there is a decrease in urine volume and/or an excess of stone-forming substances in the urine.
  • Dehydration is a major risk factor for kidney stone formation.
  • People with certain medical conditions, such as gout, and those who take certain medications or supplements are at risk for kidney stones.
  • Dietary and hereditary factors are also related to stone formation.
  • Diagnosis of kidney stones is best accomplished using a CT scan.
  • Most kidney stones will pass through the ureter to the bladder on their own with time.
  • Treatment includes pain control medications and, in some cases, medications to facilitate the passage of urine.
  • If needed, lithotripsy or surgical techniques may be used for stones which do not pass through the ureter to the bladder on their own.

                                                                   പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: