Pages

Monday, January 7, 2013

PRAVASI BHARATIYA DIVAS-2013-KOCHI


പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി
പതിനൊന്നാം പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി. രാവിലെ 10ന് ലേ മെറിഡിയനിലെ ഒമാന്‍ ഹാളില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരെക്കുറിച്ചുള്ള സെമിനാര്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. 
ഇന്ത്യന്‍ കുടിയേറ്റ റിപ്പോര്‍ട്ട് 2013 ന്റെ പ്രകാശനവും വയലാര്‍ രവി നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 8ന് രാവിലെ 9.30 ന് കൊച്ചി ലേ മെറിഡിയനില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങ നിര്‍വഹിക്കും. മൗറീഷ്യസ് പ്രസിഡന്‍റ് രാജ് കേശ്വര്‍പുര്യാഗ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കബില്‍ സിബല്‍ എന്നിവര്‍ പ്രസംഗിക്കും. ഖദാര്‍ മുന്നേറ്റത്തെക്കുറിച്ചുള്ള സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യും.8-ന് രാവിലെ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ പ്ലാനിങ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ മോഡറേറ്ററായിരിക്കും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കമല്‍നാഥ്, ആനന്ദ് ശര്‍മ, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി തുടങ്ങിയവര്‍ സംസാരിക്കും. 

12-മണിക്ക് പൈതൃകവും പ്രവാസവും എന്ന വിഷയത്തെക്കുറിച്ച് ന്യൂസിലാഡ് മുന്‍ ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദ് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ശശി തരൂര്‍ മോഡറേറ്ററായിരിക്കും. 2.30ന് പ്രവാസിയുവാക്കളെ വികസന പങ്കാളിയാക്കുന്നത് സംബന്ധിച്ച സെമിനാറില്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അധ്യക്ഷത വഹിക്കും.4.30 ന് ഖദാര്‍ മുന്നേറ്റത്തെക്കുറിച്ച് പ്രഭാഷണം നടക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടറും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ മോഡറേറ്ററായിരിക്കും. അമൃതസര്‍ ഗുരുനാനാക്ക്‌ദേവ് യൂണിവേഴ്‌സിറ്റി റിട്ട.പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഹരീഷ് പുരി പ്രഭാഷണം നടത്തും.9ന് രാവിലെ 9.30 ന് സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പെട്രോഡ മോഡറേറ്ററായിരിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനാവും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സംസാരിക്കും. 12 ന് വിവിധ ഹാളുകളിലായി സംസ്ഥാനം തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും.2.30 ന് ശാസ്ത്ര-സാങ്കേതികവിദ്യ സെമിനാറില്‍ സാം പെട്രോഡ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രിമാരായ ജഗത് രക്ഷകന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ സംസാരിക്കും. മറ്റൊരു വേദിയില്‍ പ്രവാസി സംഘടനകളുടെ സമ്മേളനം നടക്കും. കേന്ദ്രമന്ത്രി പ്രണീദ് കൗര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി എം.കെ.മുനീര്‍ മോഡറേറ്ററായിരിക്കും.
 

ഇന്ത്യന്‍ കലാവികസനത്തെക്കുറിച്ച് നടക്കുന്ന സെമിനാറില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി. നായര്‍ മോഡറേറ്ററായിരിക്കും. 'പ്രവാസി ഇന്ത്യക്കാരും ഇന്ത്യയും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് മോഡറേറ്ററായിരിക്കും.
 9ന് വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപന പ്രസംഗം നടത്തും. ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി സമ്മാനിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: