സ്‌ട്രോക്ക് പ്രകൃതി
ചികിത്സാ ഫലപ്രദം
ഡോ. സോനാ രാമാനുജന്‍
ജീവിതശൈലിയില്‍
മാറ്റം വരുത്തുന്നതിലൂടെ സ്‌ട്രോക്കിലേക്ക് നയിക്കുന്ന എല്ലാകാരണങ്ങളുനിയന്ത്രണവിധേയമാക്കാവുന്നതാണ്.
മനുഷ്യന്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ജീവിതശൈലി രോഗമാണ് ബ്രയിന്‍ അറ്റാക്ക്
എന്നറിയപ്പെടുന്ന സ്‌ട്രോക്ക്. തലച്ചോറിലെ ഏതെങ്കിലും ഭാഗത്ത് രക്‌തക്കുഴലുകള്‍
അടയുകയോ രക്‌തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുമ്പോഴാണ് ഈ അവസ്‌ഥ ഉണ്ടാകുന്നത്.
ഇതുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനം പൊടുന്നനേ മന്ദീഭവിക്കുകയോ മസ്‌തിഷ്‌കത്തിന്
ഭാഗികമായ നാശമുണ്ടാവുകയോ ചെയ്യുന്നു. പ്രകൃതി നിയമങ്ങള്‍ മനസിലാക്കി ആരോഗ്യകരമായ
ഒരു ജീവിതശൈലി പുലര്‍ത്തുകയാണെങ്കില്‍ ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാം.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
നാം അടുത്ത
കാലത്ത് സ്വീകരിച്ചിട്ടുള്ള ഫാസ്‌റ്റ് ഫുഡ് ഭക്ഷണസംസ്‌കാരമാണ് സ്‌ട്രോക്കിന്റെ
പ്രധാനകാരണം. കൂടാതെ ഇടവേളകളില്‍ കൊറിക്കുന്ന സ്‌നാക്കുകളും ലഘുപാനീയങ്ങളും നാം
ഭക്ഷണമായി കരുതാറേയില്ല. ഇത്തരത്തില്‍ പോഷണമില്ലാത്ത പലതവണകളായി കഴിക്കുന്ന
ഭക്ഷണം പൊണ്ണത്തടി, പ്രമേഹം, രക്‌താദിസമ്മര്‍ദം എന്നീ അസുഖങ്ങള്‍ക്ക് വഴിതെളിക്കുന്നു. ഇവയെല്ലാം സ്‌ട്രോക്കിലേക്കുള്ള
ചവിട്ടുപടിയായി വര്‍ത്തിക്കുന്നു. മനുഷ്യശരീരം 80 ശതമാനം ക്ഷാരഗുണവും 20 ശതമാനം അമ്ലഗുണമുള്ളതുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ പ്രധാനഭക്ഷണവും
ക്ഷാരഗുണപ്രദാനമായ പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയര്‍വര്‍ഗങ്ങളുമായിരിക്കണം.
ധാരാളം പഴങ്ങള്‍ ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നവര്‍ക്ക് സ്‌ട്രോക്കിനുള്ള
സാധ്യത 32 ശതമാനമെങ്കിലും കുറയ്‌ക്കാമെന്ന് ബ്രിട്ടനില്‍ നടന്ന പഠനങ്ങള്‍
വെളിപ്പെടുത്തുന്നു. വിറ്റമിന്‍ ബി ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ്, പീസ്, ഇലക്കറികള്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, അരിക്കാത്ത ഗോതമ്പ് എന്നിവ രക്‌തം കട്ടപിടിക്കാനുള്ള
സാധ്യത വര്‍ധിപ്പിക്കുന്ന ഹോമോസിസ്‌റ്റീന്‍ എന്ന ഘടകത്തെ കുറയ്‌ക്കുകയും സ്‌ട്രോക്കിനുള്ള
സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നുണ്ട്. ദിവസം ഒരുനേരത്തെ ഭക്ഷണം പഴങ്ങളോ
പഴച്ചാറുകളോ ആക്കുക. മധുരമുള്ള പഴങ്ങളും പുളിയുള്ള പഴങ്ങളും മാറിമാറി കഴിക്കാം.
രോഗപ്രതിരോധശേഷിയും ആരോഗ്യനിലയും മെച്ചപ്പെടുത്തുന്ന ഉത്തമ പാനീയമാണ്
പഴച്ചാറുകള്‍. ഇത് പഞ്ചസാരയും ഐസും ചേര്‍ക്കാതെ ഉപയോഗിക്കണം. ഉച്ചയ്‌ക്ക്
ചോറിന്റെ കൂടെയും രാത്രി ചപ്പാത്തിയുടെ കൂടെയും ധാരാളം പച്ചക്കറികള്‍
വേവിക്കാതെയും വേവിച്ചും ഉള്‍പ്പെടുത്തുക. പഴങ്ങളിലും പച്ചക്കറികളിലും
അടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്‌ട്രോള്‍ ധമനീഭിത്തികളില്‍ അടിഞ്ഞു കൂടുന്നതിനെ
തടയുന്നു.
രാത്രിയിലോ
ഉച്ചയ്‌ക്കോ ഭക്ഷണത്തില്‍ അല്‍പം മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതും
അഭികാമ്യമാണ്. ഇത്തരത്തിലുള്ള ഭക്ഷണരീതി ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും
പ്രമേഹം, രക്‌താദി സമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍ എന്നിവ ക്രമീകരിക്കാനും സഹായിക്കും.
വ്യായാമം ഒഴിവാക്കരുത്
നിത്യവും
അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് സ്‌ട്രോക്കിന്റെ സാധ്യത വലിയൊരളവോളം കുറയ്‌ക്കുന്നു.
കൃത്യമായി വ്യായാമം ചെയ്യുന്നയാള്‍ക്ക് രോഗങ്ങള്‍ പെട്ടെന്ന് പിടിപ്പെടുകയില്ല.
ശരീരത്തിലെ എല്ലാ രക്‌തക്കുഴലുകളും വികസിപ്പിക്കാനും ആ ഭാഗത്തേക്കുള്ള
രക്‌തചംക്രമണം വര്‍ധിപ്പിക്കാനും വ്യായാമത്തിനാകും. പലതരത്തിലുള്ള
വ്യായാമങ്ങളുണ്ട്. ഓരോരുത്തരുടേയും ആംരോഗ്യസ്‌ഥിതിയും പ്രായവും കണക്കിലെടുത്ത്
എന്ത് വ്യായാമം ചെയ്യണമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. നടത്തം ഏതുപ്രായക്കാര്‍ക്കും
സ്വീകരിക്കാവുന്ന വ്യായാമരീതിയാണ്. സ്‌ഥിരമായി ദേഹാധ്വാനം ചെയ്യുന്നവര്‍ക്കും
നന്നായി ഓടിക്കളിക്കുന്ന കുട്ടികള്‍ക്കും പ്രത്യേകിച്ച് വ്യായാമത്തിന്റെ
ആവശ്യമില്ല. ദുര്‍മേദസ് ഇല്ലാതാക്കാനും ആഹാരം ദഹിപ്പിക്കാനുള്ള ജഠരാഗ്നി
ഉത്തേജിപ്പിക്കുന്നതിനും എല്ലുകളുടെയും മാംസപേശികളുടെയും ബലവും ദൃഢതയും വര്‍ധിപ്പിക്കുന്നതിനും
ഉറക്കം പ്രദാനം ചെയ്യുന്നതിനും ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കുന്നതിനും
വ്യായാമം സഹായിക്കുന്നു. അല്‌പം വിയര്‍പ്പ് പൊടിയുന്നതു വരെ വ്യായാമം ചെയ്യാം.
ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനും ചീത്ത കൊളസ്‌ട്രോളിന്റെ
അളവ് കുറയ്‌ക്കുന്നതിനും വ്യായാമം സഹായിക്കുന്നു. വ്യായാമം രക്‌തം
കട്ടപിടിക്കുന്നതിനുള്ള പ്രവണത വര്‍ധിപ്പിക്കുന്നു. കൂടാതെ പ്രമേഹം, രക്‌താദിസമ്മര്‍ദം എന്നിവ നിയന്ത്രണത്തില്‍ വരുത്തുക വഴി സ്‌ട്രോക്കിനെ പൂര്‍ണമായും
പ്രതിരോധിക്കാം. അമിതമായ മാനസിക സമ്മര്‍ദങ്ങള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ഇവ സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‌പാദനം വര്‍ധിപ്പിക്കുന്നു. രക്‌തക്കുഴലുകളെ
സങ്കോചിപ്പിക്കുകയും രക്‌തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രക്‌തം
കട്ടപിടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. യോഗാസനങ്ങളും പ്രാണായാമങ്ങളും
ജീവിതത്തിന്റെ ഭാഗമായി മാറ്റുന്നത് മാനസികസമ്മര്‍ദം കുറയ്‌ക്കാന്‍ ഒരു പരിധിവരെ
സഹായിക്കുന്നു. ഇത് കോശങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും
ശരീരമാലിന്യങ്ങളെ അതാത് സമയം പുറന്തള്ളാനും സഹായിക്കുന്നു. രക്‌തത്തില്‍
ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നതുകൊണ്ടുതന്നെ തലച്ചോറ് സ്‌പൈനല്‍കോഡ്, നാഡികള്‍, നാഡീകേന്ദ്രങ്ങള്‍ എന്നിവ കാര്യക്ഷമമാകുന്നു. ശ്വസനക്രിയകളും പ്രാണായാമങ്ങളും
ഹൃദയത്തിന് പരോക്ഷമായി മസാജ് നല്‍കുകയും ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള രക്‌തചംക്രമണം
സുഗമമാക്കുകയും ചെയ്യുന്നു.
ഓരോ ആസനങ്ങളില്‍ നില്‍ക്കുമ്പോഴും നമ്മുടെ ശ്വാസോഛ്വാസം ദീര്‍ഘിക്കുകയോ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്‌ക്കപ്പെടുകയോ ചെയ്യുന്നു. പരോക്ഷമായ മനസ് ശാന്തമായ ഒരു നില ഈ സമയത്ത് കൈവരിക്കുന്നു. അതിനാല്‍ വിചാരവികാരങ്ങളാല്‍ സ്‌ഥിരമായി പ്രക്ഷുബ്‌ധമാകുന്ന മനസിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും പാരാസിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ വിധേയത്വം ശരീരത്തില്‍ കൊണ്ടുവരാനും സാധിക്കും. ഇത് പ്രമേഹനിലയും രക്‌താതിസമ്മര്‍ദവും സാധാരണ നിലയില്‍ തുടരാന്‍ സഹായിക്കുന്നതിനാല്‍ സ്‌ട്രോക്ക് പോലുള്ള സങ്കീര്‍ണതയിലേക്ക് രോഗികള്‍ പോകാനുള്ള സാധ്യത വളരെ കുറവാണ്. പ്രാണായാമം, ധ്യാനം എന്നിവ തലച്ചോറിലേക്കുള്ള രക്‌തയോട്ടം വര്‍ധിപ്പിക്കുന്നതിനാല്‍ ഉത്‌കണ്‌ഠ കുറയ്‌ക്കാനും സഹായിക്കുന്നു. സംഗീതം ശ്രവിക്കുക, പ്രാര്‍ഥിക്കുക, നാമജപങ്ങള്‍ ഉരുവിടുക ഇവയും മാനസിക സമ്മര്‍ദങ്ങള്‍ കുറയാന്‍ ഉപകരിക്കും. സ്വാര്‍ഥത, അത്യാഗ്രഹം, അസൂയ എന്നീ ദുഷ്‌ചിന്തകളെ അകറ്റി നിസ്വാര്‍ഥ സേവനം അനുഷ്‌ഠിക്കുക വഴി മനോനിയന്ത്രണം എളുപ്പം കൈവരിക്കാവുന്നതാണ്.

ദുഃശീലങ്ങള്‍ ഒഴിവാക്കുക
പുവലി, മദ്യപാനം എന്നീ ദുഃശീലങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ സ്‌ട്രോക്ക് വരാനുള്ള
സാധ്യത ഒഴിവാക്കാം. സിഗരറ്റിലുള്ള നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നീ വിഷവസ്‌തുക്കള്‍
രക്‌തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷി കുറയ്‌ക്കുന്നു. ഇത് ക്രമേണ രക്‌തസമ്മര്‍ദം
വര്‍ധിപ്പിക്കുകയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹം,രക്‌താതിസമ്മര്‍ദം എന്നിവയുള്ളവരില്‍ ഇത് വേഗത്തിലാക്കുന്നു.മദ്യപാനവും ഒരു
വ്യക്‌തിയെ പൊണ്ണത്തടി, രക്‌താദി സമ്മര്‍ദം, പ്രമേഹം എന്നീ ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു. നന്നായി മദ്യപിക്കുന്ന
ഒരാള്‍ക്ക് മസ്‌തിഷ്‌ക്കാഘാതം വരാനുള്ള സാധ്യത മദ്യപിക്കാത്തയാളെ അപേക്ഷിച്ച് 45 ശതമാനം കൂടുതലാണ്.
ചികിത്സ
സ്‌ട്രോക്ക്
വന്നാല്‍ ആദ്യത്തെ മൂന്ന്
മണിക്കൂറിനുള്ളില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണം. തുടര്‍ചികിത്സ ശരീരത്തില്‍ വന്നിട്ടുള്ള ബലക്കുറവ് പരിഹരിക്കുകയാണ്. ശരീരത്തെ കൃത്യമായി ബാലന്‍സ് ചെയ്‌ത് നില്‍ക്കാന്‍ സഹായിക്കുക. കിടക്കയുടെ അരികിലേക്ക് നീങ്ങിയതിനുശേഷം ഇരിക്കുകയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യാം. മറ്റുള്ളവരുടെ സഹായത്തോടു കൂടി ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. ഫിസിയോതെറാപ്പി വളരെയധികം ഗുണം ചെയ്യും. സ്‌ട്രോക്ക് ഉണ്ടാകാനുള്ള കാരണം കൃത്യമായി മനസിലാക്കി ജീവിതരീതി ക്രമീകരിക്കുക.
ഉപ്പ്, എരിവ്, കൊഴുപ്പ് തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടുള്ള ലളിതമായ ഭക്ഷണരീതി സ്വീകരിക്കണം. മാനസിക സമ്മര്‍ദങ്ങള്‍ കുറയ്‌ക്കുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ലഘുആസനങ്ങള്‍, പ്രാണായാമം, ധ്യാനം, പ്രാര്‍ഥന എന്നിവ പരിശീലിക്കണം. ശ്വസനക്രിയകളും വളരെയധികം ഗുണം ചെയ്യും. ദുശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ സ്‌ട്രോക്കിലേക്ക് നയിച്ച എല്ലാ കാരണങ്ങളും നിയന്ത്രണവിധേയമാക്കുന്നു. മുകളില്‍ വിവരിച്ച ചിട്ടകളോടു കൂടി ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കണം. രാവിലെ ഉണര്‍ന്ന് രാത്രി ഉറങ്ങുന്നതുവരെയുള്ള ഓരോ പ്രവര്‍ത്തനവും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മിതമായ ഭക്ഷണം, മിതമായ വ്യായാമം, ധ്യാനം, പ്രാര്‍ഥന, യോഗ, ദുശീലങ്ങള്‍ ഒഴിവാക്കല്‍ എന്നിവയും ഇത്തരത്തിലുള്ള ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രണവിധേയമാക്കാനും സഹായിക്കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറായില്ലെങ്കില്‍ ഈ മാരക രോഗത്തില്‍നിന്നും ആര്‍ക്കും രക്ഷയില്ല. പ്രകൃതി നിയമലംഘനത്തിന് പ്രകൃതി നല്‍കുന്ന ശിക്ഷ എന്നുവേണമെങ്കില്‍ ഇത്തരം രോഗങ്ങളെ വിശേഷിപ്പിക്കാം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment