പാക്കിസ്ഥാനില്‍
സ്ഫോടന പരമ്പര; 115
മരണം
പാക്കിസ്ഥാനില്‍ വ്യാഴാഴ്ചയുണ്ടായ ആറ് ബോംബുസ്ഫോടനങ്ങളില്‍ 115പേര്‍ മരിച്ചു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലും
ഖൈബര്‍ പക്തൂണ്‍ഖ്വയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ
ക്വറ്റയിലെ അലംദാര്‍ റോഡില്‍ വ്യാഴാഴ്ച വൈകീട്ടുണ്ടായ ചാവേറാക്രമണത്തിലാണ് 69 പേര്‍ കൊല്ലപ്പെട്ടത്. 160ലേറെ പേര്‍ക്ക് പരിക്കേറ്റു.ചാവേറാക്രമണത്തെത്തുടര്‍ന്ന്
സുരക്ഷ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടക്കം ഒട്ടേറെയാളുകള്‍
തടിച്ചുകൂടിയപ്പോള്‍ സ്ഥലത്ത് മൂന്ന് ബോംബുകള്‍ കൂടി പൊട്ടിത്തെറിച്ചു.
ഡിവൈഎസ്പിയും ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമടക്കം ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക്
പരിക്കേറ്റു. മണിക്കൂറുകള്‍ക്കുമുമ്പ് ക്വറ്റയില്‍ സൈനികവാഹനത്തിന് താഴെ സ്ഥാപിച്ച
ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചിരുന്നു. നാല്‍പ്പതോളം പേര്‍ക്ക്
പരിക്കേറ്റു. മരിച്ചവരില്‍ ഒരു സൈനികനും രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു.
ഖൈബര്‍ പക്തൂണ്‍ഖ്വയിലെ സ്വാത് താഴ്വരയില്‍
മതകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 22 പേര്‍ മരിച്ചു.
എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി
കേന്ദ്രത്തില്‍ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment