മലയാളത്തനിമ
സെമിനാറും
പുസ്തക
പ്രകാശനവും
കമ്പ്യൂട്ടര്യുഗത്തിന് ചേര്‍ന്ന
വിധം മലയാളഭാഷയെ സജ്ജമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ
നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍
ഹാളിലായിരുന്നു സെമിനാര്‍.മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രവികാസത്തെക്കുറിച്ച്
ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച സുനീത ടി.വി.യുടെ 'ഇ.മലയാളം'
എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും വ്യാഴാഴ്ച നടന്നു. പ്രകാശന ചടങ്ങില്‍
ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍ അധ്യക്ഷത വഹിച്ചു.
മാതൃഭൂമി ഓണ്‍ലൈന്‍ ഡെപ്യൂട്ടി എഡിറ്ററും പ്രസ്സ് അക്കാദമി ചെയര്‍മാനുമായ എന്‍.പി.രാജേന്ദ്രന് നല്‍കി സി ഡാക് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.കെ.ഭദ്രന്‍ പുസ്തകം പ്രകാശനം ചെയ്തു. എസ്.കൃഷ്ണകുമാര്‍, പി.കെ.കൃഷ്ണനുണ്ണി രാജ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സുനീത ടി.വി.എന്നിവര്‍ സംസാരിച്ചു.
ശാസ്ത്രസാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് മലയാള ഭാഷയെ സജ്ജമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'മലയാളത്തനിമ രണ്ടാംഘട്ടം ഉത്തരമേഖലാ സെമിനാറെ'ന്ന് മോഡറേറ്ററായിരുന്ന ഡോ.തമ്പാന്‍ പറഞ്ഞു. മലയാളം കമ്പ്യൂട്ടിങിന്റെ വളര്‍ന്നുവരുന്ന പുതിയ മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ട് ജി.കെ.ഭദ്രന്‍ വിഷായാവതരണം നടത്തി.മലയാളത്തിന്റെ കാര്യത്തില്‍ കമ്പ്യൂട്ടര്‍ ലിപി വ്യവസ്ഥയിലുണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിച്ചിട്ടു വേണം, ഇനി മലയാളം കമ്പ്യൂട്ടിങില്‍ ഏത് മുന്നേറ്റവും ഉണ്ടാകാനെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിലെ സന്തോഷ് തോട്ടിങ്ങല്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് സര്‍വകലാശാല മലയാളം വിഭാഗം അസി.പ്രൊഫസര്‍ പി.സോമനാഥന്‍, മലയാള ഐക്യവേദി അധ്യാപകന്‍ ഷിജു, ഗവേഷകവിദ്യാര്‍ഥി ഷണ്‍മുഖദാസ്, എഴുത്തുകാരി മൈന ഉമൈബാന്‍, എ.ടി.പി.എസ് ആന്‍ഡ് ഡി.എ.കെ.എഫ്. പ്രോജക്ട് മാനേജര്‍ പ്രശോഭ് ജി.ശ്രീധര്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാര്
No comments:
Post a Comment