Pages

Thursday, January 3, 2013

ARYA MURDER CASE DEATH PENALTY FOR ACCUSED RAJESH KUMAR


ആര്യകൊലക്കേസ്പ്രതിക്ക് ധശിക്ഷ

Rajesh Kumar, the accused in Arya murder case where a 10th standard student was raped and killed, was awarded death penalty by the Principal Sessions court here on Thursday. The District Sessions court pronounced him guilty on Tuesday. The incident occured on March 6, 2012 at Vattappara near Venjaramoodu when Arya, daughter of Vijayakumaran Nair and Jayakumari, was raped and killed by auto driver Rajesh. She was a 10 th standared student at GHSS Kanyakulangara. Rajesh, in the pretext of asking for a screwdriver to repair his auto, approached Arya when she was studying for her SSLC exam . At that time she was alone in her home. After raping her, he strangled her with a cloth and fled with Arya's jewellery. She was found murdered only when her mother returned from work. Rajesh Kumar from Kattakkada was found guilty by the police soon. On March 13, police held him after he went underground. They also seized Arya's jewelleries from him. Police submitted a chargesheet within three months of the incident. The trial of the case began on November 8 and 38 witenesses were heard.


ആര്യകൊലക്കേസിലെ പ്രതി ഓട്ടോഡ്രൈവര്‍ രാജേഷ് കുമാറിന് വധശിക്ഷ. ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാറാണ് വിധി പ്രസ്താവിച്ചത്. ആര്യയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ വലിയൊരു സംഘം വിധി കേള്‍ക്കാനുണ്ടായിരുന്നു. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ഭവനഭേദനം, ആള്‍മാറാട്ടത്തിലൂടെ ചതിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തി. 
2012 മാര്‍ച്ച് ആറിനായിരുന്നു വട്ടപ്പാറ ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ജയകുമാരിയുടെയും മകള്‍ ആര്യ എന്ന കുക്കുവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കന്യാകുളങ്ങര സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആര്യ. വാര്‍ഷികപരീക്ഷയുടെ പഠനാവധി ആയിരുന്നതിനാല്‍ ആര്യ വീട്ടില്‍ തനിച്ചായിരുന്നു.സംഭവദിവസം പ്രതിയായ കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ് കുമാറിന്റെ ഓട്ടോറിക്ഷ ആര്യയുടെ വീടിനുസമീപം വച്ച് കേടായിരുന്നു. ഓട്ടോറിക്ഷ നന്നാക്കാന്‍ സ്‌ക്രൂഡൈവര്‍ വാങ്ങിയ പ്രതി ആര്യ വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ആര്യയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ഈ ആഭരണങ്ങള്‍ ആള്‍മാറാട്ടം നടത്തി സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.കേസില്‍ വിചാരണ പൂര്‍ത്തിയായത് ഏഴുമാസം കൊണ്ടാണ്. 2012 മെയ് 29ന് ആയിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കു മുമ്പില്‍ ചാര്‍ജ് ഫയല്‍ ചെയ്തത്. മാനഭംഗക്കേസുകളില്‍ വിചാരണ നീണ്ടുപോകുന്നത് പലപ്പോഴും പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയാക്കാനായതാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. ആര്യയുടെ അമ്മ ജയകുമാരി ഉള്‍പ്പെടെ 35 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 13 തൊണ്ടിമുതലുകളും 38 രേഖകളും കോടതി കേസിനായി പരിഗണിച്ചു. കൊലപാതകം നടന്ന് എട്ടാം ദിവസം തന്നെ പ്രതി വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ്‌കുമാര്‍ അറസ്റ്റിലായി. കാട്ടാക്കട സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. രാജേഷിന്റെ 'രാജമ്മ' എന്ന പേരിലുള്ള ഓട്ടോറിക്ഷയും ഓട്ടോക്ക് മുന്നിലുണ്ടായിരുന്ന ഉണ്ണിയേശുവിന്റെ ചിത്രവുമായിരുന്നു രാജേഷിനെ പിടികൂടാന്‍ സഹായിച്ചത്. 

കേസില്‍ ആര്യയുടെ അമ്മ ജയകുമാരി ഉള്‍പ്പെടെ 35 സാക്ഷികളാണ് ഉണ്ടായിരുന്നത്. 13 തൊണ്ടി മുതലുകളും 38 രേഖകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. രണ്ടാം സാക്ഷിയായ വിദ്യ (16) ആണ് രാജേഷ്‌കുമാറിനെ തിരിച്ചറിഞ്ഞത്. കൊലപാതകം നടന്ന ദിവസം പ്രതിയുടെ ഓട്ടോറിക്ഷ ആര്യയുടെ വീടിനു മുന്നില്‍ കേടായിനിന്നപ്പോള്‍ വിദ്യയും സ്ഥലത്തുണ്ടായിരുന്നു. ആര്യയോടും വിദ്യയോടുമായിരുന്നു ഓട്ടോറിക്ഷ തള്ളിക്കൊടുക്കാന്‍ രാജേഷ് ആവശ്യപ്പെട്ടത്. ഇതുകഴിഞ്ഞ് രാജേഷ് ഓട്ടോറിക്ഷ നന്നാക്കുമ്പോള്‍ വിദ്യ വീട്ടിലേക്ക് പോയിരുന്നു. നാലാം സാക്ഷിയായ പ്രണവിന്റെ (15) മൊഴിയായിരുന്നു പ്രധാനപ്പെട്ടത്. വാതില്‍ പാതി തുറന്ന നിലയിലായിരുന്ന ആര്യയുടെ വീടിനുള്ളില്‍ നിന്ന് ഞരക്കവും മറ്റും കേട്ടിരുന്നതായി പ്രണവ് മൊഴി നല്‍കിയിരുന്നു.
 പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ. അശോക്കുമാര്‍ ഹാജരായി.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: