Pages

Friday, January 4, 2013

JOY KULANADA GET BHULOKAM SUPER BLOGGER AWARD


കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട
 ബൂലോകം സൂപ്പര്‍ ബ്ലോഗര്‍

ബൂലോകം സൂപ്പര്‍ബ്ലോഗര്‍ അവാര്‍ഡിന് കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ബ്ലോഗറും ചെറുകഥാകൃത്തുമായ ജയന്‍ ഏവൂര്‍ രണ്ടാം സ്ഥാനം നേടി. കോട്ടയത്ത് ഏപ്രിലില്‍ നടക്കുന്ന ഇന്റര്‍നെറ്റ് എഴുത്തുകാരുടെ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. 

ഇരുന്നൂറ്റ് അമ്പതോളം ഇന്റര്‍നെറ്റ് എഴുത്തുകാരില്‍ നിന്ന് വായനക്കാരും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ചേര്‍ന്ന് വോട്ടിങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന്, ബൂലോകം പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനായ ജോയി കുളനട, ഇപ്പോള്‍ കേരള ആനിമേഷന്‍ അക്കാദമി ചെയര്‍മാനാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: