Pages

Tuesday, January 1, 2013

ഡല്‍ഹിയില്‍ കൂട്ടമാനഭംഗം – പ്രതിഷേധ പ്രകടനക്കാരെ തേനീച്ച കുത്തി നിരവധിപ്പേര്‍ക്ക് പരിക്ക്‌


ഡല്‍ഹിയില്‍  കൂട്ടമാനഭംഗം –
പ്രതിഷേധ പ്രകടനക്കാരെ തേനീച്ച കുത്തി നിരവധിപ്പേര്‍ക്ക് പരിക്ക്‌
പുനലൂര്‍::- ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് റാലി നടത്തിയ കുടുംബശ്രീ-തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കുനേരെ തേനീച്ചയുടെ ആക്രമണം. കുത്തേറ്റും ചിതറിയോടുന്നതിനിടയില്‍ വീണും നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ സാരമായി പരിക്കേറ്റ 16 സ്ത്രീകളേയും ഒരു പുരുഷനേയും താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പിറവന്തൂര്‍ ജങ്ഷന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. 

ചെമ്പനരുവി ചതുപ്പില്‍ വീട്ടില്‍ സതീഭായി (52) , പിറവന്തൂര്‍ ആഷിക് മന്‍സിലില്‍ തങ്കമ്മ (56) , ചെമ്പനരുവി പുളിനില്‍ക്കുംകാല വീട്ടില്‍ ഷീജാ രഘുനാഥ് (35) ,പത്തനാപുരം ചേകം കാങ്കറമണ്‍ പുത്തന്‍വീട്ടില്‍ മേരി (53) , ചേകം സരസ്വതി വിലാസത്തില്‍ പ്രീത (30) , പിറവന്തൂര്‍ തേക്കുവിള പുത്തന്‍വീട്ടില്‍ ബിന്ദു (35) ,പിറവന്തൂര്‍ ചിപ്പി വിലാസത്തില്‍ രമണി (44) , ചേകം സീതാഭവനില്‍ സോഫിയ (45) , പിറവന്തൂര്‍ കിങ്ങിണി നിവാസില്‍ ലതിക (44) , ചേകം ഈട്ടിവിള വീട്ടില്‍ പൊന്നമ്മ ( 51 ) , ചേകം നെട്ടയത്ത് പുത്തന്‍വീട്ടില്‍ ലീല (48) , പിറവന്തൂര്‍ അനില്‍ഭവനില്‍ സാവിത്രി (61), പിറവന്തൂര്‍ മുകളുവിള വീട്ടില്‍ ലത (37) , പിറവന്തൂര്‍ സിന്ധുവിലാസത്തില്‍ സുന്ദരവല്ലി (53) ,ചേകം താന്നിവിളവീട്ടില്‍ യോഹന്നാന്‍ (54), ഭാര്യ ശ്യാമള (49),സഹോദരി മേരി (75), എന്നിവരെയാണ് പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.
 പിറവന്തൂര്‍ ജങ്ഷന് സമീപത്ത് റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ മരത്തില്‍ കൂടുകെട്ടിയ തേനീച്ചകളാണ് ഇവരെ ആക്രമിച്ചത്. കൂട്ടിലേക്ക് ആരോ കല്ലെറിഞ്ഞതാണ് തേനീച്ച ഇളകാന്‍ കാരണമെന്ന് പറയുന്നു. പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി. സി.ഡി.എസ്. അധ്യക്ഷ ലതാ പ്രകാശ്, ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യകാര്യ സമിതി അധ്യക്ഷ റഷീജാമ്മാള്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുമോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. പിറവന്തൂര്‍ ജങ്ഷനില്‍നിന്ന് അലിമുക്കിലുള്ള പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു റാലി. പ്രകടനം പിറവന്തൂര്‍ ജങ്ഷന്‍ പിന്നിട്ട ഉടനെയായിരുന്നു തേനീച്ചയുടെ ആക്രമണം. കുത്തേറ്റ് പ്രവര്‍ത്തകര്‍ ചിതറിയോടി. ഓട്ടത്തിനിടയില്‍ പലരും നിലത്തുവീണു. പരിക്കേറ്റവരെ പിന്നീട്ട് ഓട്ടോറിക്ഷകളില്‍ താലൂക്ക് ആസ്​പത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: