Pages

Saturday, January 5, 2013

ആഹാരമായും ഔഷധമായും കൂവപ്പൊടി


ആഹാരമായും ഔഷധമായും കൂവപ്പൊടി
ഡോ. പി. കൃഷ്‌ണദാസ്‌
ചീഫ്‌ ഫിസിഷന്‍ അമൃതം ആയുര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌സെന്റര്‍
പെരിന്തല്‍മണ്ണ

mangalam malayalam online newspaperബേബി ഫുഡുകളിലും നിരവധി ബേക്കറി പലഹാരങ്ങളിലും പ്രധാന ഘടകമായ കൂവപ്പൊടിയുടെ ആരോഗ്യവശങ്ങള്‍.
ആഹാരമായും ഔഷധമായും കൂവപ്പൊടി
ധനുമാസത്തിലെ തിരുവാതിരയ്‌ക്ക് കൂവപ്പൊടി, ശര്‍ക്കര, നാളികേരം ഇവ ചേര്‍ത്തു തയാറാക്കുന്ന കൂവവിരകിയത്‌ ആരുടെ നാവിലും വെള്ളമൂറുന്ന ആഹാരമാണ്‌. തിരുവാതിര വ്രതമെടുക്കുന്നവര്‍ അരിഭക്ഷണം ഉപേക്ഷിച്ച്‌ കൂവവിരകിയത്‌, പഴം, ഇളംനീര്‍ ഇവയാണ്‌ വിശപ്പടക്കാന്‍ ഉപയോഗിക്കുന്നത്‌. അടുക്കളയിലെ ഈ വെളുത്തപൊടി ഒരു ആയുര്‍വേദ ചേരുവകൂടിയാണെന്ന്‌ പലര്‍ക്കും അറിയില്ല. ബിസ്‌ക്കറ്റ്‌, പുഡിംഗ്‌, ജെല്ലി, കേക്കുകള്‍, സോസുകള്‍, ന്യൂഡില്‍സ്‌ എന്നിവയുടെ ചേരുവയ്‌ക്കൊപ്പം കൂവപ്പൊടി ഉപയോഗിക്കാം. ബേബി ഫുഡുകളിലും നിരവധി ബേക്കറി പലഹാരങ്ങളിലും കൂവപ്പൊടി ഒരു പ്രധാന ഘടകമാണ്‌. കപ്പ ഉണക്കിപ്പൊടിച്ചതും ഉരുളക്കിഴങ്ങിന്റെപൊടിയും കൂവപ്പൊടിയും ചേര്‍ത്ത്‌ ലാഭക്കൊതിയന്മാര്‍ ഉപഭോക്‌താക്കളെ പറ്റിക്കാറുണ്ട്‌.
ഔഷധഗുണം
വയറിളക്കത്തിനും വയറുസംബന്ധമായ മറ്റസുഖങ്ങള്‍ക്കും അല്‌പം കൂവപ്പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കുടിക്കുന്നത്‌ നല്ലതാണ്‌. കൂവപ്പൊടിയില്‍ പാലും പഞ്ചസാരയും ചേര്‍ത്ത്‌ തയാറാക്കുന്ന മിശ്രിതം സ്‌ത്രീകളില്‍ വെള്ളപോക്ക്‌ എന്ന യോനിസ്രാവ രോഗത്തിന്‌ വളരെ ഫലപ്രദമാണ്‌. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കും കൂവപ്പൊടി ഫലപ്രദമാണ്‌.
കൂവപ്പൊടി ചേര്‍ന്ന ആയുര്‍വേദ ഔഷധങ്ങള്‍
ബാഹുശാലഗുളം, ച്യവനപ്രാശം, ക്രിയാദി ചൂര്‍ണ്ണം, ജീരകാദി മോദകം, ശതാവര്യാദി ഘൃതംദ്രിക്ഷാദി ലേഹ്യം, ശതാവരി ഗുളം, ഡാഡിമാഷ്‌ടക ചൂര്‍ണ്ണം

Arrowroot is a plant. People use starch taken from the root and rhizome (underground stem) to make medicine.Arrowroot is used as a nutritional food for infants and for people recovering from illness. It is also used for stomach and intestinal disorders, including diarrhea.Some people sooth painful gums and sore mouth by applying arrowroot directly to the affected area. Babies cut teeth on arrowroot cookies.In foods, arrowroot is used as an ingredient in cooking. Arrowroot is often replaced with cheaper starches, including potato, corn, wheat, or rice starch.
How does it work?There is some scientific evidence that arrowroot may help get rid of cholesterol in the body. There isn’t enough information to know how it works for stomach and intestinal problems or for other uses.



പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: