Pages

Thursday, January 10, 2013

നാട്ടുകാരെ ആക്രമിച്ച് തെങ്ങില്‍ ഒളിച്ച പുലിയെ മയക്കുവെടിവെച്ച് പിടിച്ചു


നാട്ടുകാരെ ആക്രമിച്ച് തെങ്ങില്‍ ഒളിച്ച പുലിയെ മയക്കുവെടിവെച്ച് പിടിച്ചു

നാട്ടുകാരെ ആക്രമിച്ചശേഷം തെങ്ങിന്‍മുകളില്‍ കയറിയിരുന്ന പുലിയെ മയക്കുവെടിവെച്ച് പിടിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് പൊന്നമണ്ണയിലെ ജനവാസപ്രദേശത്താണ് ആറുപേരെ പുലി ആക്രമിച്ചത്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആദ്യം പുലിയുടെ ആക്രമണമുണ്ടായത്. പുല്ലുചെത്തുന്നതിനിടെ സുനി എന്ന സ്ത്രീയെ ആക്രമിച്ചെങ്കിലും പുലിയാണെന്ന് ആദ്യം മനസ്സിലായില്ല. ഇതറിഞ്ഞ് നാട്ടുകാര്‍ പൊന്തക്കാടുകളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ പുലി ചാടിവീണു. വിജയാനന്ദ് എന്നയാളുടെ തലയ്ക്കും പുറത്തും മുഖത്തുമെല്ലാം പരിക്കേറ്റു.

ഇതിനുശേഷം വൈകുന്നേരം ആറുവരെ റബ്ബര്‍തോട്ടത്തിലെ കുഴിയില്‍ കിടന്ന പുലിയെ വയനാട്ടില്‍ നിന്ന് ഡോ. ശശിധരന്‍ എത്തി മയക്കുവെടിവെക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെനിന്ന് പുലി എണീറ്റ് ഓടുകയായിരുന്നു. ഈസമയം മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റു.ഓടിയപുലി അടുത്തുള്ള തെങ്ങില്‍ കയറി ഒളിക്കുകയായിരുന്നു.
  അവിടെയിരുന്ന പുലിയെയാണ് താഴെനിന്ന് മയക്കുവെടി വെച്ചത്.തെങ്ങില്‍ മയങ്ങിക്കിടന്ന പുലിയെ നാട്ടുകാരിലൊരാളാണ് കയര്‍ വലയിലാക്കി ഇറക്കിയത്. വനംവകുപ്പ് അധികൃതര്‍ പുലിയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടിച്ചുവാങ്ങി മര്‍ദ്ദിക്കുകയുംചെയ്തു.പുലിയെ തൃശ്ശൂര്‍ മൃഗശാലയിലേക്കു മാറ്റുമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: