Pages

Friday, December 21, 2012

ഇന്ത്യയില്‍ പൌരന് വിലയുണ്ടോ(Somalia's Terrorism at Sea)


ഇന്ത്യയില്‍ പൌരന്  വിലയുണ്ടോ

ഇറ്റലി പോലെ ഒരു രാജ്യത്ത് പൌരന്മാര്‍ക്ക് വലിയ വില ഉണ്ട്. സാധാരണക്കാരായ നമുക്കൊക്കെ  ഇന്ത്യയില്‍  വിലയുണ്ടോ ?. അമേരിക്കയില്‍ സ്കൂള്‍ കുട്ടികള്‍ വെടിയേറ്റ്‌ മരിച്ചപ്പോള്‍ അവിടത്തെ പ്രസിഡന്റ്‌ ഒബാമ കരയുന്നത് നമ്മള്‍ ടി വി യില്‍ കണ്ടു. ആ കണ്ണീരിനെ കള്ളക്കണ്ണീര്‍ എന്ന് നമ്മള്‍ വിധിയെഴുതി. ഞാനും ഇന്നലെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു അമേരിക്കയില്‍ മാത്രമല്ല അമേരിക്കയുടെ നീരസം പതിച്ച ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇതേപോലെയുള്ള കുട്ടികള്‍ ഉണ്ടായിരുന്നു എന്ന്. നമ്മുടെ രോഷം ഒബാമയോടോ ഒബാമയുടെ കണ്ണീരിനോടോ ആയിരുന്നില്ല. മറിച്ച് ആ രാജ്യത്തോടായിരുന്നു.
ഒബാമയുടെ കണ്ണീര്‍ കള്ളമാണെന്ന് നമ്മള്‍ കളിയാക്കിയാലും അതൊരിക്കലും ഒരു കള്ളക്കരച്ചില്‍ ആയിരുന്നില്ല. ഹൃദയത്തില്‍ തട്ടാതെ കരയാന്‍ ഒബാമ ഒരു സിനിമാ നടനോ സീരിയല്‍ നടനോ അല്ല. ആ രാജ്യത്ത് സ്വന്തം പൌരന്റെ ജീവന് അവര്‍ അവരെയേറെ വില കല്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു ഗ്ലിസറിനും ഉപയോഗിക്കാതെ ഒബാമ കരഞ്ഞത്. ഇറ്റാലിയന്‍ നാവികരെ ജയിലില്‍ അടച്ചപ്പോള്‍ ഇറ്റലിയിലെ ഒരു മന്ത്രി കേരളത്തില്‍ വന്നു ജയിലിനു മുമ്പില്‍ കുത്തിയിരുന്നു, നാവികരുടെ തന്നെ കൂടി പിടിച്ചു ജയിലില്‍ ഇടണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മള്‍ അതൊക്കെ കാണുമ്പോള്‍ ചിരിക്കും ഇവന്മാര്‍ക്ക് എന്താ ഭ്രാന്തുണ്ടോ എന്ന് ചിന്തിക്കും. കാരണം നമ്മള്‍ രാജ്യം ഭരിക്കുന്ന മന്ത്രിമാരെ കാണുന്നത് പത്രങ്ങളില്‍ അടിച്ചു വരുന്ന ഫോട്ടോകളിലും ടി വി ചാനലുക ളില്‍ വരുന്ന ദൃശ്യങ്ങളിലൂടെയുമാണ്. നമ്മുടെ ഏതെങ്കിലും പൌരന്മാര്‍ വിദേശ ത്ത് ഇങ്ങനെ ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ ഇതുപോലെ ജയിലിനു മുമ്പില്‍ പോയി കുത്തിയിരിക്കുമോ അതോ അവരെ ക്രിസ്മസിനോ ഓണത്തിനു വീട്ടിലേക്കു വിടണം എന്ന് പറഞ്ഞു വരുമോ? അതൊക്കെ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത ഒരു കാര്യമാണ്. 


ഇത് രണ്ടേ രണ്ട് ഇറ്റാലിയന്‍ നാവികരുടെ കഥ. ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ അഞ്ചു നാവികര്‍ അതും മലയാളികളായ അഞ്ചു നാവികര്‍ സോമാലിയന്‍ കടല്‍ക്കൊള്ളകാരുടെ പിടിയിലായിട്ടു എട്ടോ ഒന്‍പതോ മാസം കഴിഞ്ഞു. നാളെ അതായത് വ്യാഴാഴ്ച മോചന ദ്രവ്യം കൊടുത്തില്ലെങ്കില്‍ ആ കുട്ടികളെ വധിക്കുമെന്ന് കൊള്ളക്കാര്‍ ഭീഷണി മുഴക്കി കഴിഞ്ഞു. ആ കപ്പലില്‍ ഉള്ള മൊത്തം ഇരുപത്തിയൊന്നു ജീവനക്കാരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാര്‍ ആണ്. അഞ്ചു പേര്‍ മാത്രമേ ഉള്ളൂ മലയാളികള്‍. ഇവരുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ട ഒരു നടപടിയും ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടായിട്ടില്ല. വെറുതെ കുറെ കൂടിയാലോചനകള്‍ നടക്കുന്നുണ്ട് എന്നല്ലാതെ. രണ്ടു മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടി വച്ച് കൊന്നപ്പോള്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കില്‍ നടമാടിയ ദേശസ്നേഹം കണ്ടു എന്നെ പോലെയുള്ളവര്‍ പകച്ചു നിന്നിട്ടുണ്ട്. ദൈവമേ, എന്തൊരു സ്നേഹമുള്ള മനുഷ്യര്‍ എന്നെ അതിശയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ കൂട്ടത്തില്‍ ജീവിച്ച അഞ്ചു പേരെ വധിക്കുമെന്ന് കേട്ടിട്ടും മലയാളികള്‍ക്ക് ഒരു ദേശസ്നേഹവും ഉണരുന്നില്ല. ആരെങ്കിലും മരിച്ചാല്‍ മാത്രം സട കുടഞ്ഞെഴുന്നെല്‍ക്കുന്നതാണ് മലയാളികളുടെ ദേശസ്നേഹം. ആ കുട്ടികളെ രക്ഷിക്കാന്‍ നമ്മുടെ ഭരണകൂടം എന്തെങ്കിലും ചെയ്യും എന്ന പ്രതീക്ഷ ഇപ്പോള്‍ എനിക്കില്ല. ഈശ്വരന്‍ തന്നെ ആ കുട്ടികളെ രക്ഷിക്കട്ടെ

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: