Pages

Thursday, December 20, 2012

SAHITYA AKADEMII AWARDS -2012-


സച്ചിദാനന്ദനും ആനന്ദിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
കെ.സച്ചിദാനന്ദനും ആനന്ദിനും ജീത് തയ്യില്‍ എന്നിവരടക്കം 24 പേര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സച്ചിദാനന്ദന്റെ 'മറന്നുവെച്ച വസ്തുക്കള്‍' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം. മഹാശ്വേതാദേവിയുടെ കൃതി മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതിനാണ് ആനന്ദിന് പുരസ്‌കാരം ലഭിച്ചത്.ഇത്തവണ അവാര്‍ഡ് നേടിയവരില്‍ പകുതിയും കവികളാണ്. ബുക്കര്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജിത് തയ്യിലിന്റെ കവിതാ സമാഹാരമായ ' ദീസ് എറര്‍സ് ആര്‍ കറക്ട്' ആണ് അവാര്‍ഡിനായി പരിഗണിച്ചത്. 

കവിതാ വിഭാഗത്തില്‍ 12 ഉം, ചെറുകഥാ വിഭാഗത്തില്‍ ആറും, നോവല്‍ വിഭാഗത്തില്‍ നാലും, ജീവചരിത്രവിഭാഗത്തിലും വിമര്‍ശന വിഭാഗത്തിലും ഓരോ രചനകള്‍ വീതവുമാണ് അവാര്‍ഡിന് അര്‍ഹമായത്.
 2008 ജനുവരിക്കും 2010 ഡിസംബറിനും ഇടയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിച്ചത്. ഒരു ലക്ഷം രൂപയും വെങ്കല ശില്പവുമാണ് അവാര്‍ഡ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: