Pages

Tuesday, December 4, 2012

OTTAKKAL PARAKADAVU


ഒറ്റക്കല്‍ പാറക്കടവ്‌

വരണ്ടാലും നിറഞ്ഞാലും പ്രത്യേക ചന്തത്തിലാണ് ഒറ്റക്കല്‍ പാറക്കടവ്. അതുകൊണ്ടുതന്നെ എല്ലാ സീസണിലും സഞ്ചാരികളുടെയും സിനിമാപ്രവര്‍ത്തകരുടെയും തിരക്കുകളിലാണിവിടം.കല്ലടയാറ്റിലെ ഒറ്റക്കല്‍ ലുക്കൗട്ട് തടയണയുടെ ഭാഗമാണ് പാറകള്‍ നിറഞ്ഞ ഈ കടവ്. ഒറ്റക്കല്‍ സ്‌കൂള്‍ കവലമുതല്‍ തടയണവരെ നീളുന്നു പാറകളുടെ നിര. വിവിധ ആകൃതിയിലുള്ള പാറകളുണ്ടിവിടെ.വെള്ളം നിറയുമ്പോള്‍ ഒന്നോ രണ്ടോ പാറകള്‍ മാത്രമേ കാണാന്‍ കഴിയൂ. ഇരുവശത്തെയും പച്ചക്കാടുകള്‍ നദിയിലേക്ക് വളര്‍ന്നു നില്‍ക്കും. അപ്പോള്‍ വെള്ളത്തിന് നടുവിലും ഇടതൂര്‍ന്ന മരങ്ങള്‍. 10 വര്‍ഷം മുമ്പുവരെ തടയണമുതല്‍ മുകളിലേക്ക് ബോട്ട്‌സവാരി ഉണ്ടായിരുന്നു.
തെന്മല ഡാമില്‍നിന്ന് 5 കിലോമീറ്റര്‍ താഴെയുള്ള തടയണയിലേക്ക് വെള്ളമൊഴുക്ക് നിര്‍ത്തുമ്പോഴാണ് പാറക്കെട്ടുകള്‍ തെളിയുക. അതിനാല്‍ വേനല്‍ക്കാലത്തും അല്ലാത്തപ്പോഴും നിറയുകയും വരളുകയും ചെയ്യുന്ന പാറക്കടവിന്റെ രസം നുകരാന്‍ കഴിയും.
വരളുന്നതോടെ പാറക്കെട്ടുകള്‍ക്കിടയിലൂടെ നുരഞ്ഞ് പതഞ്ഞ് കൈവഴികള്‍ പോലെയാകും കല്ലടയാര്‍. പാറക്കെട്ടുകളില്‍ പാല്‍നുര കണ്ടിരിക്കാനാണ് സഞ്ചാരികള്‍ ഏറെയും എത്തുന്നത്. വരണ്ട് കിടക്കുകയാണെങ്കിലും വമ്പന്‍ കുഴികള്‍ പാറക്കടവിലുണ്ട്. വരണ്ടുകിടന്ന അവസ്ഥയിലും ഇവിടത്തെ കുഴികളില്‍പ്പെട്ട് നിരവധി സഞ്ചാരികള്‍ മരിച്ചിട്ടുമുണ്ട്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: